Home Featured ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍: ഉദ്ഘാടനം ഓഗസ്റ്റ് 10ന് ; സ്റ്റേഷനുകള്‍, യാത്രാനിരക്ക്…അറിയേണ്ടതെല്ലാം

ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈന്‍: ഉദ്ഘാടനം ഓഗസ്റ്റ് 10ന് ; സ്റ്റേഷനുകള്‍, യാത്രാനിരക്ക്…അറിയേണ്ടതെല്ലാം

by admin

നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 10ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മെട്രോയുടെ മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.പദ്ധതി പൂര്‍ത്തീകരണത്തിനുള്ള കാലപരിധി ഓഗസ്റ്റ് 15ന് അവസാനിക്കാനിരിക്കെയാണ് മെട്രോ പാത ഈ മാസം 10ന് നാടിന് സമര്‍പ്പിക്കുന്നത്. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്ററാണ് യെല്ലോ ലൈന്‍. ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്.

5,057 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.ആര്‍വി റോഡ്, രാഗിഗുദ്ദ, ജയദേവ് ഹോസ്പിറ്റല്‍, ബിടിഎം ലേഔട്ട്, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിംഗസാന്ദ്ര, ഹോസ റോഡ്, ബേരട്ടെന അഗ്രഹാര, ഇലക്‌ട്രോണിക് സിറ്റി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ കോനപ്പന അഗ്രഹാര, ഹുസ്‌കൂര്‍ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര തുടങ്ങിയവയാണ് സ്റ്റേഷനുകള്‍.രാവിലെ 5 മുതല്‍ രാത്രി 11 വരെയാണ് ഈ ലൈനില്‍ ട്രെയിനുകളുണ്ടാവുകയെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിക്കുന്നു.

തുടക്കത്തില്‍ മൂന്ന് ഡ്രൈവറില്ലാ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. 25 മിനിട്ട് ഇടവിട്ടാണ് സര്‍വീസ്. മെട്രോ ലൈനിന്റെ പരമാവധി നിരക്ക് 90 രൂപയും കുറഞ്ഞ നിരക്ക് 10 രൂപയുമാണ്. പ്രതിദിനം ഏകദേശം 25,000 യാത്രക്കാരുണ്ടാകുമെന്നും 15 ലക്ഷം രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നതായും ബിഎംആര്‍സിഎല്‍ വ്യക്തമാക്കി.പ്രതിദിനം ഏകദേശം 30 മുതല്‍ 40 വരെ റൗണ്ട് ട്രിപ്പുകളുമുണ്ടാകും. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ ഏകദേശം 80 മിനിട്ട് എടുക്കും. അടുത്ത വര്‍ഷത്തോടെ 15 ട്രെയിനുകളോടെ പൂര്‍ണ സജ്ജമാകുമ്ബോള്‍ യാത്രക്കാരുടെ എണ്ണം പ്രതിദിനം 2 ലക്ഷത്തോളമാകും. അപ്പോള്‍ വരുമാനം 60 ലക്ഷം രൂപയോളമാകുമെന്നും കണക്കാക്കപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group