ബെംഗളൂരു: ബെംഗളൂരു മലയാളികൾ ഉൾപ്പെടെയുള്ള മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത. നാഗസന്ദ്ര മുതൽ മടവര വരെയുള്ള ഗ്രീൻ ലൈൻ എക്സ്റ്റൻഷനിൽ നമ്മ മെട്രോ ട്രയൽ റൺ ആരംഭിച്ചു. ഗ്രീൻ ലൈൻ സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ യാത്രക്കാർക്ക് പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് മെട്രോ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകൾ ആരംഭിച്ചതായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാനേജിങ് ഡയറക്ടർ അറിയിച്ചു.
നാഗസന്ദ്ര മുതൽ വടക്കൻ ബെംഗളൂരുവിലെ മടവരവരെയുള്ള 3.7 കിലോമീറ്റർ ദൂരത്തിൽ 298 കോടി രൂപ ചെലവിലാണ് പദ്ധതി. ഗ്രീൻ ലൈനിൽ മഞ്ജുനാഥ് നഗർ, ചിക്കബിദാരക്കല്ല് (മുമ്പ് ജിൻഡാൽ നഗർ), മടവര എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകും. നെലമംഗല, മാക്കാലി, മദനായകനഹള്ളി എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും ബാംഗ്ലൂർ ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്റർ സന്ദർശിക്കുന്നവർക്കും പുതിയ റൂട്ട് സഹായകരമാണ്.സെപ്റ്റംബർ അവസാനത്തോടെ അല്ലെങ്കിൽ ഒക്ടോബർ ആദ്യവാരത്തോടെ പാതയിലൂടെ പൂർണമായി സർവീസ് ആരംഭിച്ചേക്കും.
ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തുന്നത് തുടരുകയാണ്. സെപ്റ്റംബർ ആദ്യത്തോടെ മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ സാന്നിധ്യത്തിൽ വിശദമായ പരിശോധന നടന്നേക്കും. അതേസമയം, ട്രയൽ റൺ ഒരു മാസം നീണ്ടുനിൽക്കുമെന്ന സൂചന മാനേജിങ് ഡയറക്ടർ നൽകുന്നുണ്ട്. പുതിയ ലൈനിൻ്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള കർശനമായ പരിശോധനയുടെ ഭാഗമായാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ട്രയൽ റൺ.ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈൻ വിപുലീകരണം നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിൽ നിർണായകമായിരിക്കും.
നെലമംഗല, മക്കാലി, മദനായകനഹള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഏറെ സൗകര്യമാണ് ഈ റൂട്ട്. നാഗസന്ദ്രയ്ക്ക് സമീപമുള്ള ബാംഗ്ലൂർ ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്റർ സന്ദർശിക്കുന്നവർക്കും റൂട്ട് നേട്ടമാകും. ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈൻ വിപുലീകരണം യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ റോഡുകളിലെ തിരക്ക് കുറയാൻ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ബാംഗ്ലൂരിലെ മെട്രോ ശൃംഖല 76 കിലോമീറ്ററാകും.ഗ്രീൻ ലൈനിൽ നിലവിൽ തുംകുരു റോഡിലെ നാഗസാന്ദ്രയിലാണ് ട്രെയിനുകൾ അവസാനിക്കുന്നത്. എക്സ്റ്റൻഡഡ് ലൈൻ പ്രവർത്തനക്ഷമമായാൽ മടവരവരെ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 25,000 മുതൽ 30,000 വരെ വർധിപ്പിക്കുമെന്ന് ബിഎംആർസിഎൽ പ്രതീക്ഷിക്കുന്നത്
ചായക്കടക്കാരന്റെ വേറിട്ട ബുദ്ധി;മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ
ഒരു ചായക്കട തുടങ്ങിയാലോ’ ചോദിക്കാത്ത സുഹൃത്തുകള്‍ കാണില്ല. ചിലപ്പോള്‍ ഇത്തരത്തില്‍ തുടങ്ങുന്ന കടകള്‍ പെട്ടെന്ന് പൂട്ടിപ്പോകാറുമുണ്ട്.എവിടെ നോക്കിയാലും ഒരു ചായക്കട കാണാം. ചായക്കടക്കാരന്റെ വേറിട്ട ചിന്ത അയാളെ വൻ വിജയത്തിലെത്തിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.മഹാരാഷ്ട്രയിലെ മഹാദേവ് നാനാ മാലി എന്നയാളുടെ ചായക്കടയാണ് ശ്രദ്ധാകേന്ദ്രം. മൂന്നാം ക്ലാസ് വരെ പഠിച്ച മഹാദേവ് കഴിഞ്ഞ 20 വർഷമായി ചായക്കട നടത്തുന്നു. ഫോണിലൂടെ ചായയുടെ ഓഡർ എടുക്കുന്ന വിദ്യയാണ് അദ്ദേഹം നടപ്പിലാക്കിയത്. ഓഡർ എടുക്കുക മാത്രമല്ല അവ കൃത്യമായി ഡെലിവറി ചെയ്യുകയും ചെയ്യും. പ്രദേശത്തെ ഏകദേശം 15,000ത്തോളം ജനങ്ങളില്‍ നിന്നാണ് മഹാദേവ് ഓഡർ സ്വീകരിക്കുന്നത്.
പ്രതിദിനം 50 മുതല്‍ 60 ലിറ്റർ പാല് വരെയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. മഹാദേവിന്റെ ഭാര്യയും രണ്ട് ആണ്മക്കളും അദ്ദേഹത്തെ സഹായിക്കാൻ ഉണ്ട്. ഒരു കപ്പ് ചായയ്ക്ക് വെറും അഞ്ച് രൂപയാണ് ഇദ്ദേഹം വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 1,500 മുതല്‍ 2,000 കപ്പ് ചായ വരെ മഹാദേവ് വില്‍ക്കുന്നുണ്ട്. ഒരു ദിവസം ഏകദേശം 7,000 മുതല്‍ 10,000 രൂപ വരെ ഇദ്ദേഹത്തിന് വരുമാനമായി ലഭിക്കുന്നുണ്ട്. അപ്പോള്‍ ഒരു മാസത്തെ വരുമാനം ഒന്ന് കൂട്ടിനോക്കൂ, ലക്ഷങ്ങള്‍ വരും. എന്തായാലും മഹാദേവിന്റെ ഐഡിയ ഹിറ്റാണ്.