Home Featured നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന ; അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി നീട്ടി

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന ; അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി നീട്ടി

by admin

ബെംഗളൂരു : നമ്മ മെട്രോ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ചുള്ള പൊതുജനാഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി ഈ മാസം 28 വരെ നീട്ടിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. നിരക്ക് നിശ്ചയിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയെ ആണ് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കേണ്ടത്. ഇ- മെയിലായോ വാട്‌സാപ്പ് വഴിയോ തപാൽ വഴിയോ അഭിപ്രായങ്ങൾ അറിയിക്കാം.വിലാസം: ദ ചെയർപേഴ്‌സൺ, ഫെയർ ഫിക്സേഷൻ കമ്മിറ്റി ഓഫ് ബി.എം.ആർ.സി.എൽ., തേഡ് ഫ്ളോർ, സി. ബ്ലോക്ക്, ബി.എം.ടി.സി. കോംപ്ലെക്സ്, കെ.എച്ച്. റോഡ്, ശാന്തിനഗർ, ബെംഗളൂരു-560027. വാട്‌സാപ്പ് നമ്പർ: 9448291173.

എട്ടുവർഷത്തിന് ശേഷമാണ് നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്താനൊരുങ്ങുന്നത്. അടുത്തിടെ രൂപവത്കരിച്ച നിരക്ക് നിശ്ചയ കമ്മിറ്റിയുടെ നിർദേശം സർക്കാർ അംഗീകരിച്ചേക്കുമൊണ് സൂചന. മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്‌ജി ജസ്റ്റിസ് ആർ. തരണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക. 90 ദിവസമാണ് സമയം അനുവദിച്ചത്. പതിനഞ്ചുമുതൽ 25 ശതമാനംവരെ നിരക്കുവർധനയ്ക്കു സാധ്യതയുണ്ട്. നിരക്ക്വർധിപ്പിക്കാനുള്ള നീക്കത്തിൽ യാത്രക്കാരുടെഭാഗത്തുനിന്ന് എതിർപ്പുയരുന്നുണ്ട്.എട്ടുവർഷംമുമ്പാണ് മെട്രോയിൽ അവസാനംനിരക്ക് വർധിപ്പിച്ചത്.

നിലവിൽ 73 കിലോമീറ്റർ മെട്രോ ശൃംഘലയിലെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. സ്മ‌ാർട്ട് കാർഡ് ഉപഭോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കും.അതിനിടെ ചിക്ക്പേട്ട് മെട്രോ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് ഉയർത്താൻ ബി.എം.ആർ.സി.എൽ. തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവിൽ നമ്മ മെട്രോ സർവീസ് തുടങ്ങിയിട്ട് പതിമ്മൂന്നുവർഷം പൂർത്തിയാക്കി. 2011 ഒക്ടോബർ 20-നാണ് മെട്രോ സർവീസ് ആരംഭിച്ചത്. ബൈയപ്പനഹള്ളിമുതൽ എം.ജി. റോഡ് വരെയായിരുന്നു ആദ്യത്തെ സർവീസ്. നിലവിൽ 73 കിലോമീറ്റർ ദൈർഘ്യവുമായി രാജ്യത്തെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാണ്. കഴിഞ്ഞ ഓഗസ്റ്റ് 14-ന് ഒരുദിവസം 9,17,356 ആളുകൾ യാത്രചെയ്തതാണ് ഒരുദിവസത്തെ ഏറ്റവും കൂടിയ യാത്രക്കാർ. 97 കിലോമീറ്റർ മെട്രോ പാതയുടെ നിർമാണം പൂർത്തിയായിവരുകയാണ്

ജീവൻ പോകുമ്ബോഴും അവൻ അവസാനമായി പറഞ്ഞത് അവളുടെ ജീവൻ രക്ഷിക്കണമെന്നാണ്; കൈ ഞരമ്ബ് മുറിച്ച വീഡിയോ കാമുകന് അയച്ചു കൊടുത്തു; ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മരിച്ചു

കാമുകനുമായുണ്ടായ തർക്കത്തെതുടർന്ന വീട്ടിലെത്തി കൈ ഞരമ്ബ് മുറിച്ച വീഡിയോ കാമുകന് അയച്ചു. യുവതിയുടെ മുറിവ് കണ്ട യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.ഡല്‍ഹിയിലെ ജഗത്പുരിയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. 23കാരനായ അർജുനാണ് ഹൃദയാഘാതം മൂലം മരിച്ചത്. പോലീസ് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാല്‍ ഇവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല.ഒരുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നിയമ വിദ്യാർത്ഥിയായിരുന്ന യുവതിയും അർജുനും തമ്മില്‍ വിവിധ കാര്യങ്ങളില്‍ വഴക്കുണ്ടാകുമായിരുന്നു.

യുവാവ് പാർട്ടികളില്‍ പങ്കെടുക്കുന്നതും ലക്ഷ്യങ്ങളൊന്നുമില്ലാതെ അലസനായി നടക്കുന്നതും യുവതിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് മിക്കപ്പോഴും തർക്കങ്ങള്‍ക്കും വഴക്കിനും കാരണമായിരുന്നത്.വെള്ളിയാഴ്ച രാത്രി 10നായിരുന്നു അവസാനമായി വഴക്ക് നടന്നത്. അർജുന്റെ ബന്ധുക്കളിലൊരാളുമായി തർക്കത്തിലായ യുവതി അപമാനിക്കപ്പെട്ടെന്ന് പറഞ്ഞാണ് വീട്ടിലേക്ക് തിരിച്ചുവന്നതും കൈത്തണ്ട മുറിച്ച ശേഷം വീഡ‍ിയോ യുവാവിന് അയച്ച്‌ നല്‍കിയതും.

യുവതി വാട്സ് ആപ്പില്‍ വീഡിയോ അയച്ചതിനെത്തുടർന്ന് യുവാവ് കാമുകിയുടെ അമ്മയെ വിവരം അറിയിക്കുകയും ഉടൻ തന്നെ യുവതിയുടെ വീട്ടിലെത്തി പുലർച്ചെ 2.45 ഓടെ ഗുരു തേഗ് ബഹദൂർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. നഴ്സിനോട് കാര്യങ്ങള്‍ വിവരിക്കുന്നതിനിടെ യുവതിയുടെ മുറിവുകള്‍ കണ്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ യുവാവിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാമുകിയെ രക്ഷിക്കണമെന്നാണ് അവൻ അവസാനമായി പറഞ്ഞത്. യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group