Home Featured മെട്രോ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

മെട്രോ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ

by admin

ബെംഗളൂരു : ബെംഗളൂരുവിൽ മെട്രോ യാത്രക്കാരുടെ ചുമലിൽ വൻഭാരമേൽപ്പിച്ച് മെട്രോ ട്രെയിൻ ടിക്കറ്റുനിരക്ക് വർധന ഫെബ്രുവരി ഒൻപതിന് നിലവിൽവരും.നിലവിലെ ടിക്കറ്റുനിരക്കിൻ്റെ 50 ശതമാനംവരെ വർധിപ്പിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ് ബി.എം.ആർ.സി.എൽ. ശനിയാഴ്‌ച പുറത്തിറക്കി. നഗരത്തിൽ ദിവസവും യാത്രയ്ക്ക് മെട്രോ ട്രെയിനിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ നിരക്കുവർധന ബാധിക്കും. ഇവരുടെ നിത്യച്ചെലവിൽ വലിയതോതിൽ വർധനയുണ്ടാക്കും.

പത്തുരൂപമുതൽ 90 രൂപവരെയായിരിക്കും ഇനി മെട്രോ ടിക്കറ്റുനിരക്ക്.ആദ്യത്തെ രണ്ടുകിലോമീറ്ററിനാണ് പത്തുരൂപ ഈടാക്കുക. 25 കിലോമീറ്ററിനുമുകളിൽ 90 രൂപയായിരിക്കും ടിക്കറ്റ്. പത്ത് സ്ലാബുകളായാണ് വർധന നടപ്പാക്കുന്നത്.ഡിസംബർ 16-നാണ് ഫെയർ ഫിക്സേഷൻ കമ്മിറ്റി നിരക്കുവർധനയ്ക്ക് രൂപംനൽകി റിപ്പോർട്ട് ബി.എം.ആർ.സി.എലിന് സമർപ്പിച്ചത്. ബി.എം.ആർ.സി.എൽ. ബോർഡിന്റെ അംഗീകാരത്തോടെയാണ് ഇപ്പോൾ നടപ്പാക്കുന്നoത്.

ഡിസ്കൗണ്ട് സ്‌മാർട്ട് കാർഡുകൾക്കുമാത്രം; തിരക്കുകുറഞ്ഞ സമയത്ത് 10 ശതമാനം:ടിക്കറ്റുനിരക്കിൽ അഞ്ചുശതമാനം ഡിസ്കൗണ്ട് അനുവദിച്ചുവരുന്നത് സ്‌മാർട്ട് കാർഡുകൾക്ക് മാത്രമായി ചുരുക്കി. ഓൺലൈൻ ടിക്കറ്റുകൾക്ക് ഇനി ഡിസ്കൗണ്ട് ഉണ്ടാകില്ല.സ്മ‌ാർട്ട് കാർഡുകളുപയോഗിച്ച് തിരക്കുകുറഞ്ഞ സമയത്ത് (ഓഫ്-പീക്ക് അവർ) യാത്രചെയ്താൽ ടിക്കറ്റുനിരക്കിൽ അഞ്ചുശതമാനം ഡിസ്കൗണ്ട് ഇനി അധികംലഭിക്കും. ഈ സമയങ്ങളിൽ കാർഡുപയോഗിച്ച് യാത്രചെയ്യുന്നവർക്ക് മൊത്തം പത്തുശതമാനം ഡിസ്കൗണ്ട് ലഭിക്കും.

സ്റ്റേഷനിലെ ഗേറ്റ് കടക്കുന്നസമയം കണക്കിലെടുത്തായിരിക്കും അധികഡിസ്കൗണ്ട്. മെട്രോ ആരംഭിക്കുന്ന സമയംമുതൽ രാവിലെ എട്ടുമണിവരെയും ഉച്ചയ്ക്ക് 12 മുതൽ നാലുമണിവരെയും രാത്രി ഒൻപതുമുതൽ സർവീസ് അവസാനിക്കുന്നവരെയും ഓഫ് പീക്ക് അവർ ആയി കണക്കാക്കും. അതേസമയം, എല്ലാ ഞായറാഴ്ചകളിലും ദേശീയ അവധിദിവസങ്ങളായ ജനുവരി 26, ഓഗസ്റ്റ് 15, ഒക്ടോബർ രണ്ട് എന്നീദിവസങ്ങളിലും മുഴുവൻസമയവും 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

അടുക്കളയില്‍ കളിക്കുന്നതിനിടെ വെള്ളമെന്ന് കരുതി ഡീസല്‍ കുടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്നാട് കടലൂരില്‍ വെള്ളമെന്നു കരുതി ഡീസല്‍ കുടിച്ച ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. വടലൂര്‍ നരിക്കുറവര്‍ കോളനി സ്വദേശികളായ സ്നേഹ,സൂര്യ ദമ്ബതിമാരുടെ മകള്‍ മൈഥിലിയാണ് മരിച്ചത്.കുഞ്ഞിന്റെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുഞ്ഞും അടുക്കളയില്‍ കളിക്കുകയായിരുന്നു. എന്നാല്‍ വിറക് കത്തിക്കാന്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ കുഞ്ഞ് വെള്ളമെന്ന് കരുതി എടുത്തുകുടിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ കൈയ്യില്‍ കുപ്പികണ്ടപ്പോള്‍ തന്നെ ഡീസല്‍ കുടിച്ചിട്ടുണ്ടാകാമെന്ന് അമ്മയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിന് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ പിതാവ് കടലൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group