Home Featured ബെംഗളൂരു : നമ്മമെട്രോ യെല്ലോ ലൈനിൽ സർവിസ് ഉടൻ ആരംഭിക്കും

ബെംഗളൂരു : നമ്മമെട്രോ യെല്ലോ ലൈനിൽ സർവിസ് ഉടൻ ആരംഭിക്കും

by admin

ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ നമ്മമെട്രോ യെല്ലോ ലൈനിൽ (ആർവി. റോഡ് – ബൊമ്മസാന്ദ്ര മെട്രോപാത) 2025 ജനുവരിയിൽ സർവീസ് തുടങ്ങിയേക്കും. ആദ്യഘട്ടത്തിൽ 30 മിനിറ്റ് ഇടവേളകളിൽ മൂന്നു മെട്രോ ട്രെയിനുകളാകും ഈ പാതയിൽ സർവീസ് നടത്തുക. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനിൽ വരുന്നത്.കരാർപ്രകാരം ഒരു മെട്രോ ട്രെയിൻ ചൈനയിൽനിന്ന് ബാക്കി പശ്ചിമ ബംഗാളിൽനിന്നുമാകും എത്തുക. ഈ പാതയിലേക്ക് ആകെ 36 മെട്രോ ട്രെയിനുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റോടെ ആറു കോച്ചുകളുള്ള 15 ട്രെയിനുകൾ എത്തിച്ചേരും.

കൂടുതൽ ട്രെയിനുകൾ ലഭ്യമാകുന്നതോടെയാകും സർവീസ് കൂടുതൽ കാര്യക്ഷമമാവുക. അത്യാധുനിക ഡ്രൈവർ രഹിത മെട്രോയാകും ഈ പാതയിൽ സർവീസ് നടത്തുക. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജനുവരി ആദ്യം നടന്നേക്കും.ആർ.വി. റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബി.ടി.എം. ലേഔട്ട്, സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, കുഡ് ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്ട്രോണിക്സിറ്റി, കൊനപ്പന അഗ്രഹാര, ഹസർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ. മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകൾ പാതയിൽ ഉണ്ടാകും.ഗ്രീൻ ലൈനുമായി ബന്ധിപ്പിക്കാൻ രാഷ്ട്രീയ വിദ്യാലയ റോഡ്, ജയദേവ മെട്രോ സ്റ്റേഷൻ, സെൻട്രൽ സിൽക്ക് ബോർഡ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാകും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.

ഡ്രൈവർ രഹിത മെട്രോയാണ് യെല്ലോ ലൈനിൽ ഉണ്ടാവുക. പാതയിൽ പരീക്ഷണ ഓട്ടം കഴിഞ്ഞ ജൂണിൽ ആരംഭിച്ചിരുന്നു. ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്ക് വെച്ചുള്ള പരീക്ഷണം, സിഗ്നലിങ് പരീക്ഷണം എന്നിവയും നടത്തി.ജനുവരി ആദ്യം റെയിൽ സുരക്ഷാ കമ്മിഷണർ പരിശോധന നടത്തി മെട്രോ സർവീസിന് അനുമതി നൽകും. 5745 കോടി രൂപയാണ് പാതയുടെ നിർമാണച്ചെലവ്.

യെല്ലോ ലൈൻ കടന്നുപോകുന്ന റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട മേൽപ്പാലം അടുത്തിടെ സജ്ജമായിരുന്നു. പാലത്തിൻ്റെ മുകളിലത്തെ നിലയിലൂടെ മെട്രോയും താഴത്തെ നിലയിലൂടെ മോട്ടോർ വാഹനങ്ങളുമാണ് കടന്നു പോകുന്നത്.

രണ്ട് മണിക്കൂറില്‍ കൂടുതല്‍ ട്രെയിന്‍ വൈകിയാല്‍ വിശന്നിരിക്കേണ്ട; സൗജന്യ ഭക്ഷണം റെയില്‍വേ വക

ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രതിസന്ധി ചെറുതൊന്നുമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികളൊക്കെ തകിടംമറിക്കും.ഇന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്നത് പലപ്പോഴും ട്രെയിനുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തെയും സാരമായി ബാധിക്കാറുണ്ട്. എന്നാല്‍ ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ട്രെയിന്‍ വൈകിയാല്‍, പ്രീമിയം ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രക്കിടെ മറ്റ് യാത്രാ സംവിധാനങ്ങളെ ആശ്രയിക്കുന്നത് വലിയ സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നല്‍കുന്ന പ്രത്യേക സേവനം ചര്‍ച്ചയാകുന്നത്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്നാക്സും നല്‍കാന്‍ റെയില്‍വെ ആലോചിക്കുന്നു. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.

യാത്രക്കാരുടെ അസൗകര്യം പരിഹരിക്കാനായി സൗജന്യ ഭക്ഷണമുള്‍പ്പെടെ റെയില്‍വേ നല്‍കുമെന്ന കാര്യം അറിയാത്തവരാണ് മിക്ക യാത്രക്കാരും. രാജധാനി, തുരന്തോ, ശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് റെയില്‍വേ ഐആര്‍സിടിസിക്കൊപ്പം ചേര്‍ന്ന് ഭക്ഷണം നല്‍കുന്നത്. ഷെഡ്യൂള്‍ ചെയ്തതിനും രണ്ട് മണിക്കൂറില്‍ കൂടുതല്‍ ട്രെയിന്‍ വൈകിയാലാണ് സൗജന്യമായി ഭക്ഷണം ലഭിക്കുക. സ്റ്റേഷനില്‍ ട്രെയിനിനായി കാത്തിരിക്കുന്നവര്‍ക്കും ലക്ഷ്യസ്ഥാനത്തെത്താന്‍ വൈകുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. യാത്രക്കാര്‍ക്ക് മധുരമിട്ടോ ഇല്ലാതെയോ ചായയോ കാപ്പിയോ ലഭിക്കും. ഇതിനൊപ്പം ബിസ്‌കറ്റും ലഭിക്കും. ബ്രഡ്, ബട്ടര്‍, ജ്യൂസ് (200 മി.ലി), ചായ അല്ലെങ്കില്‍ കാപ്പി എന്നിവയടങ്ങിയ സെറ്റ് ബ്രേക്ഫാസ്റ്റായോ ഈവനിങ് ടീ ആയോ ലഭിക്കും.

ഉച്ചഭക്ഷണമോ അത്താഴമോ ആയി ചോറും കറിയും അച്ചാറും അടങ്ങുന്ന ഭക്ഷണപ്പൊതിയോ പൂരിയും കറിയും അടങ്ങുന്ന പൊതിയോ വാങ്ങാം. പ്രാദേശിക രുചിഭേദങ്ങള്‍ അനുസരിച്ച്‌ ഇതില്‍ മാറ്റമുണ്ടാകും. ട്രെയിനുകള്‍ ഏറെ വൈകുകയാണെങ്കില്‍ റീ-ഫണ്ട് ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്. മൂന്ന് മണിക്കൂറിലേറെ വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താല്‍ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനാകും. ഭക്ഷണത്തിനും റീഫണ്ടിനും പുറമേ, യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ മറ്റ് സൗകര്യങ്ങളും വിപുലീകരിക്കും. ട്രെയിനുകള്‍ വൈകുന്ന മുറയ്ക്ക് അധിക ചാര്‍ജ് ഈടാക്കാതെ വെയിറ്റിങ് റൂമുകള്‍ ഉപയോഗിക്കാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സേവനം സദാസമയവും ലഭ്യമായിരിക്കും. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ സ്റ്റാളുകള്‍ ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളും സംഘടിപ്പിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group