ഐപിഎൽ മത്സരങ്ങളുടെ സീസൺ തുടങ്ങിക്കഴിഞ്ഞു. അവധിക്കാലം ആയതിനാൽ വീട്ടിലിരുന്ന മാച്ച് കാണുന്നതിനേക്കാൾ നേരേ സ്റ്റേഡിയത്തിൽ പോയി നേരിട്ട് ആസ്വദിക്കാനുള്ള പ്ലാനിലാണ് പലരും. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ പല ദിവസങ്ങളിലായി നടക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് പലരും ടിക്കറ്റ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ, ബെംഗളൂരുവിൽ നടക്കുന്ന ടാറ്റ ഐപിഎൽ 2025 മത്സരങ്ങൾ കാണാൻ എത്തുന്ന ക്രിക്കറ്റ് ആരാധകരടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മെട്രോ സർവീസുകൾ വിപുലീകരിക്കുകയാണ്. രാത്രി മത്സരം കഴിഞ്ഞ് പോകുന്നവർക്കായി മെട്രോയുടെ സമയക്രമത്തിൽ അധികൃതർ മാറ്റങ്ങൾ വരുത്തി. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന രാത്രി മത്സരങ്ങൾ കാണാൻ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന ക്രിക്കറ്റ് ആരാധകർക്ക് തടസ്സരഹിതമായ ഗതാഗത സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം.
ഏപ്രിൽ 2, 10, 18, 24, മെയ് 3, 13, 17 എന്നീ ഏഴ് തീയതികളിലാണ് ബെംഗളൂരുവിൽ ഐപിെൽ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ കാണികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ മെട്രോ പ്രവർത്തനങ്ങൾ സാധാരണ സമയത്തിനപ്പുറം നീട്ടും. പുതിയ ഷെഡ്യൂൾ അനുസരിച്ച്, വൈറ്റ്ഫീൽഡ് (കടുഗോഡി), ചല്ലഘട്ട, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മാധവറ എന്നീ നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന മെട്രോ ട്രെയിൻ പുലർച്ചെ 12.30 ന് പുറപ്പെടും.
ഇത് കൂടാതെ, ബാംഗ്ലൂരിലെ പ്രധാന ഗതാഗത കേന്ദ്രമായ നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നുള്ള അവസാന ട്രെയിൻ എല്ലാ ദിശകളിലേക്കും പുലർച്ചെ 1.15 ന് ആയിരിക്കും മാച്ച് നടക്കുന്ന ദിവസങ്ങളിൽ പുറപ്പെടുക. ഐപിഎൽ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് മെട്രോ സമയക്രമം നോക്കി യാത്രകൾ ക്രമീകരിക്കാം,