ബെംഗളൂരു: ക്യൂവിൽ നിൽക്കാതെ നമ്മ മെട്രോയിൽ യാത ചെയ്യാൻ സഹായിക്കുന്ന ക്യു ആർ കോഡ് ടിക്കറ്റുകൾ ഇന്നു മുതൽ. യാത്ര, പേടിഎം ആപ്പുകളിലൂടെ സ്വന്തമാക്കാം.വാട്സാപ്, നമ്മ മെട്രോ ആപ് എന്നിവയിലൂടെ ലഭിച്ചിരുന്ന സംവിധാനമാണ് കൂടുതൽ ആപ്പുകളിലേക്കു വ്യാപിപ്പിച്ചത്. ക്യുആർ കോഡ് ടിക്കറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.
സ്മാർട് കാർഡ് റീചാർജ് ചെയ്യാനും ആപ്പുകളിലൂടെ കഴിയും. ഓൺ ലൈനായി പണം അടച്ച് ലഭിക്കുന്ന ക്യുആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടമാറ്റിക് ഫെയർ കലക്ഷൻ(എഎഫ്സി ഗേറ്റുകളിൽ സ്കാൻ ചെയ്താണ് യാത്ര ചെയ്യേണ്ടത്. സംവിധാനം ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർക്ക് 5 ശതമാനം ഇളവും ലഭിക്കും.
പേടിഎമ്മിൽ ടിക്കറ്റ് എടുക്കാൻ:• ആപ്പിലെ മെട്രോ എന്ന ഓപ്ഷനിൽ നിന്ന് ബെംഗളൂരു മെട്രോ തിരഞ്ഞെടുക്കുക.
• ക്യു ആർ കോഡ് ടിക്കറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
• നിങ്ങളുടെ സ്റ്റേഷന്റെയും പോകേണ്ട സ്റ്റേഷന്റെയും പേര് ടൈപ്പ് ചെയ്യുക.
• ടിക്കറ്റിന്റെ തുക ഓൺലൈനായി അടച്ച് ലഭിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ച് യാത്ര ചെയ്യുക.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിനി; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
വിശാഖപട്ടണം: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേയ്‌ക്ക് ഇറങ്ങുംബോഴായിരുന്നു വിദ്യാർത്ഥിനി അപകടത്തിൽപ്പെട്ടത്.വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്.
ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ട്രാക്കിൽ വീഴുകയായിരുന്നു. സംഭവം കണ്ട ഉദ്യോഗസ്ഥർ ഉടൻ തന്നെ ട്രെയിൻ നിർത്തിയതോടെ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.
ഗുണ്ടൂർ-രായഗഡ പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് വിദ്യാർത്ഥി വീണത്. അപകടം കണ്ടതോടെ ജനങ്ങൾ ഓടിക്കൂടിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. രക്ഷപ്പെടുത്തിയ വിദ്യാർത്ഥിനിയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.