ബെംഗളൂരു : നഗരത്തിൻ്റെ തെക്കു വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈൻ നേരത്തേ നിശ്ചയിച്ചതിനേക്കാൾ വൈകും. 2025-ൽ പാത തുറക്കാനായിരുന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) തീരുമാനിച്ചിരുന്നത്. എന്നാൽ, 2026 ഡിസംബറോടെയെ പൂർണമായി സർവീസ് ആരംഭിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു. കലേന അഗ്രഹാര മുതൽ നാഗവാര വരെ 21.3 കിലോമീറ്ററാണ് പിങ്ക് ലൈൻ. രണ്ടു ഘട്ടമായിട്ടായിരിക്കും തുറക്കുക. കലേന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള 7.5 കിലോമീറ്ററാകും ഒന്നാം ഘട്ടം. ഈ ഭാഗം 2025 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡയറി സർക്കിൾ മുതൽ നാഗവാര വരെ ഭൂഗർഭപാതയുൾപ്പെടെ 13.76 കിലോമീറ്റർ ഭാഗം 2026 ഡിസംബറോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. 18 സ്റ്റേഷനുകളാകും പിങ്ക് ലൈനിലുണ്ടാവുക.ബെംഗളൂരുവിൻ്റെ തെക്കു വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത ഇരുവശങ്ങളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ ഗതാഗതക്കുരുക്കിന് പേരുകേട്ട പല സ്ഥലങ്ങളെയും ബന്ധിപ്പിച്ചാകും ഈ പാത കടന്നു പോകുന്നത്. പിങ്ക് ലൈനിലെ തുരങ്കനിർമാണം പൂർത്തിയായിട്ടുണ്ട്. റെയിൽപ്പാത സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്.
ഈ ജോലികൾ അടുത്ത ഒക്ടോബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 521.76 കോടി രൂപയ്ക്ക് ടെക്സ് മാക്കോ റെയിൽ ആൻഡ് എൻജിനിയറിങ് ലിമിറ്റഡിനാണ് ട്രാക്ക് സ്ഥാപിക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത്. ഡയറി സർക്കിളിനും ലാങ്ഫോഡ് ടൗൺ സ്റ്റേഷനുമിടയിലാണ് നിലവിൽ ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നത്. ജോലികൾ പൂർത്തിയായാൽ നാലു മാസത്തോളം പരീക്ഷണ ഓട്ടം നടത്തും.
ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമൽ) ആണ് ഈ പാതയിലേക്ക് ആവശ്യമായ 16 ഡ്രൈവർ രഹിത മെട്രോകൾ നിർമിച്ചു നൽകുന്നത്. 2025 ജൂണിൽ ആദ്യ മെട്രോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ഓരോ മാസവും രണ്ടോ മൂന്നോ ട്രെയിനുകൾ വീതം ബെമൽ ലഭ്യമാക്കും. കമ്യൂണിക്കേഷൻ ബേസ്‌ഡ് ട്രെയിൻ കൺട്രോൾ (സി.ബി.ടി.സി.) സിഗ്നലിങ് സിസ്റ്റം ആകും ഈ പാതയിലുണ്ടാവുക. യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി 12 ഭൂഗർഭ സ്റ്റേഷനുകളിലും ആറ് എലവേറ്റഡ് സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും.
ബെംഗളൂരു മെട്രോയിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ പാതയാണ് പിങ്ക് ലൈനിൽ വരുന്നത്. തുരങ്ക നിർമാണത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടിരുന്നു. പലസ്ഥലങ്ങളിലും തുരങ്ക നിർമാണയന്ത്രം പ്രവർത്തിക്കാതിരുന്നിട്ടുണ്ട്
ഇന്ത്യയില്‍ വില്‍ക്കുന്നത് രണ്ടാംകിട ഉത്പ്പന്നങ്ങള്‍! നെസ്‌ലെ, പെപ്‌സികോ, യൂണിലിവര്‍ കമ്ബനികളുടെ കൊടിയ വഞ്ചന
നെസ്ലെ പെപ്‌സികോ, യൂണിലിവർ തുടങ്ങിയ ആഗോള ഭക്ഷണ-പാനീയ കമ്ബനികള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങളെന്ന് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (ATNi) പ്രസിദ്ധീകരിച്ച റിപ്പോർട്ട്.വരുമാനം ഏറെ ലഭിക്കുന്ന രാജ്യങ്ങളില്‍ ഉയർന്ന ഹെല്‍ത്ത് സ്റ്റാർ റേറ്റിംഗുള്ള ഉത്പ്പന്നങ്ങളാണ് വില്‍ക്കുന്നത്. വലിയൊരു വേർതിരിവാണ് നടക്കുന്നതെന്നാണ് ATNi റിപ്പോർട്ട്. 30 പ്രധാന ഭക്ഷണ-പാനീയ കമ്ബനികളില്‍, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ആരോഗ്യ റേറ്റിംഗ് സിസ്റ്റത്തില്‍ കുറഞ്ഞ സ്‌കോർ നേടിയതായി കണ്ടെത്തി.
ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഉപയോഗിക്കുന്ന ഹെല്‍ത്ത് സ്റ്റാർ റേറ്റിംഗ് (HSR) സിസ്റ്റം ആണിത്. 0 മുതല്‍ 5 വരെ സ്റ്റാറുകള്‍ നല്‍കി ഉത്പ്പന്ന ഗുണനിലവാരം രേഖപ്പെടുത്തുന്നു. അഞ്ച് സ്റ്റാറുകള്‍ 3.5 സ്റ്റാറുകള്‍ വരെ മികച്ച ഗുണനിലവാരമുള്ളതായി കണക്കാക്കുന്നു. അതേസമയം വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉത്പ്പന്നങ്ങളുടെ ശരാശരി റേറ്റിംഗ് 1.8 സ്റ്റാർ മാത്രമാണ്. സമ്ബന്ന രാജ്യങ്ങളില്‍ വില്‍ക്കുന്നയ്‌ക്ക് ശരാശരി 2.3 സ്റ്റാർ റേറ്റിംഗ് നല്‍കിയിട്ടുണ്ട്.
കൊക്കകോള, മൊണ്ടെലെസ് തുടങ്ങിയ കമ്ബനികള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണി ഉണ്ട്. യു.എസ്. കഴിഞ്ഞാല്‍ യുണിലിവറിന്റെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. ലോക ജനസംഖ്യയുടെ 70 ശതമാനവും താഴ്ന്ന ഇടത്തരം വരുമാനമുളള രാജ്യങ്ങളിലാണ് താമസിക്കുന്നത്. നേരത്തെ നെസ്ലയുടെ ബേബി ഫുഡില്‍ ഉയർന്ന അളവില്‍ പഞ്ചസാരയും തേനും ചേർക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്.