ബെംഗളൂരു: പുതിയ മാറ്റങ്ങളും പുതിയ രീതികളും ഒക്കെയായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് രംഗത്ത് വരികയാണ്.ഇപ്പോഴിതാ മൊബൈല്‍ ക്യൂആർ കോഡ് അധിഷ്ഠിത പീരിയോഡിക്കല്‍ പാസുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. നമ്മ മെട്രോ മൊബൈല്‍ ആപ്ലിക്കേഷൻ വഴി വ്യാഴാഴ്ച മുതല്‍ ലഭ്യമാകുന്ന ഈ പാസുകള്‍ ഒന്ന്, മൂന്ന്, അഞ്ച് ദിവസത്തേക്ക് പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നവയാണ് എന്നതാണ് പ്രത്യേകത.യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബിഎംആർസിഎലിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്. നേരത്തെ, ഈ അണ്‍ലിമിറ്റഡ് പാസുകള്‍ 50 തിരികെ ലഭിക്കുന്ന ഡെപ്പോസിറ്റോടുകൂടിയ സ്മാർട്ട് കാർഡുകളായി മാത്രമേ ലഭ്യമായിരുന്നുള്ളൂ. അതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.പുതിയ മൊബൈല്‍ ക്യൂആർ പാസുകളിലൂടെ യാത്രക്കാർക്ക് സുരക്ഷാ നിക്ഷേപം ഇല്ലാതെ പരിധിയില്ലാത്ത യാത്ര ആസ്വദിക്കാനാവും. ഫോണുകളില്‍ ഡിജിറ്റലായി ലഭ്യമാകുന്ന ഇവ, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകളില്‍ ക്യൂആർ കോഡ് സ്കാൻ ചെയ്ത് യാത്രക്കാർക്ക് സുഗമവും എളുപ്പവുമായ പ്രവേശനം സാധ്യമാക്കുന്നു.
നമ്മ മെട്രോ പാസുകളുടെ നിരക്കുകള്‍ താഴെ ചേർക്കുന്നു:ഒരു ദിവസത്തേക്ക് 250രൂപമൂന്ന് ദിവസത്തേക്ക് 550 രൂപഅഞ്ച് ദിവസത്തേക്ക് 850 രൂപനിശ്ചിത സമയപരിധിക്കുള്ളില്‍ പരിധിയില്ലാത്ത യാത്ര ഈ പാസുകള്‍ ഉറപ്പാക്കുന്നു. ഈ സൗകര്യം മറ്റ് മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഉടൻ ലഭ്യമാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ പേർക്ക് ഇത് ഉപകാരപ്രദമാവും എന്നാണ് വിലയിരുത്തല്‍. അധികം വൈകാതെ തന്നെ കൂടുതല്‍ ആപ്ലിക്കേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കും.അതേസമയം, സുരക്ഷാ നിക്ഷേപം ഒഴിവാക്കുന്നതിലൂടെയും നമ്മ മെട്രോ ആപ്പ് വഴി എളുപ്പത്തില്‍ പാസുകള്‍ വാങ്ങാനാവുന്നതിലൂടെയും മൊബൈല്‍ ക്യൂആർ പാസുകള്‍ കൂടുതല്‍ ആകർഷകമാണ്. ക്യൂ ഒഴിവാക്കാനും സമയം ലാഭിക്കാനും തടസമില്ലാത്ത യാത്രാനുഭവം നേടാനും ഈ പാസുകളിലേക്ക് മാറാൻ ബിഎംആർസിഎല്‍ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നു.മെട്രോ യാത്രയില്‍ നിരക്ക് വർധന വരുന്നുഓരോ വർഷവും ടിക്കറ്റ് നിരക്കുകളില്‍ അഞ്ച് ശതമാനം വരെ വർധനവ് നിർദ്ദേശിക്കുന്ന ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി)യുടെ ശുപാർശ പ്രകാരം ഫെബ്രുവരി മുതല്‍ നമ്മ മെട്രോ നിരക്കുകള്‍ വാർഷിക വർധനവിന് നിശ്ചയിച്ചതോടെ യാത്രക്കാർ എല്ലാം വളരെയധികം ആശങ്കയിലാണ്. മെട്രോ യാത്രയ്ക്കായി കൂടുതലായി ആശ്രയിക്കുന്നവരെ സംബന്ധിച്ച് നിരക്ക് വർധന തിരിച്ചടിയാണ്.കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) കുത്തനെയുള്ള നിരക്ക് പരിഷ്കരണം നടപ്പിലാക്കി ഒരു വർഷത്തിനു ശേഷമാണ് ഈ നീക്കം. കഴിഞ്ഞ വർഷം ടിക്കറ്റ് നിരക്കുകള്‍ 71 ശതമാനം വരെ വർധിപ്പിച്ചിരുന്നു. നിലവില്‍ നമ്മ മെട്രോ രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ മെട്രോ സംവിധാനമാണ്