Home Featured നമ്മ മെട്രോ ഇനി മുതൽ ഓരോ മൂന്ന് മിനിറ്റിലും

നമ്മ മെട്രോ ഇനി മുതൽ ഓരോ മൂന്ന് മിനിറ്റിലും

by admin

ബംഗളൂരു: രാവിലെ തിരക്കേറിയ സമയങ്ങളില്‍ നമ്മ മെട്രോ ഓരോ മൂന്ന് മിനിറ്റിലും ഹ്രസ്വ ദൂര സർവിസ് നടത്തുമെന്ന് ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ സർവിസ് തുടങ്ങും. നടപ്രഭു കെംപെഗൗഡ സ്റ്റേഷനും (മെജസ്റ്റിക്) ഗരുഡചർപാളയ മെട്രോ സ്റ്റേഷനുമിടയിലാണ് സർവിസ് നടത്തുക.

ട്രിനിറ്റി, ഇന്ദിര നഗർ, ബെന്നിഗനഹള്ളി, കെ.ആർ പുര മെട്രോ എന്നീ സ്റ്റേഷനുകളില്‍ യാത്രക്കാർക്ക് സർവിസ് പ്രയോജനപ്പെടും. രാവിലെ 8.45 മുതല്‍ 10.20 വരെയാകും സർവിസ്. ശനിയും ഞായറും പൊതു അവധി ദിവസങ്ങളിലും ഈ സർവിസ് ഉണ്ടാവില്ല.

You may also like

error: Content is protected !!
Join Our WhatsApp Group