Home Featured നായർ സേവാ സംഘം കർണാടക വിജ്ഞാൻ നഗർ കരയോഗത്തിൻ്റെ ‘സ്നേഹ സംഗമം’ ഏപ്രിൽ 26 ന്

നായർ സേവാ സംഘം കർണാടക വിജ്ഞാൻ നഗർ കരയോഗത്തിൻ്റെ ‘സ്നേഹ സംഗമം’ ഏപ്രിൽ 26 ന്

by admin
Nair seva sangha vignan nagar karayogam sneha sangamam 2025

ബാംഗ്ലൂർ: നായർ സേവാ സംഘം (എൻഎസ്എസ്) കർണാടകയുടെ കീഴിലുള്ള വിജ്ഞാൻ നഗർ കരയോഗം ‘സ്നേഹ സംഗമം’ എന്ന പേരിൽ ഒരു വാർഷിക സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. 2025 ഏപ്രിൽ 26 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ബാംഗ്ലൂരിലെ കഗ്ഗദാസപുര-മല്ലേശ്പാളയ റോഡിലുള്ള വിജയ്കിരൺ കൺവെൻഷൻ സെൻ്ററിലാണ് (വി.കെ. സ്പോർട്സ്) പരിപാടി നടക്കുന്നത്.
ബാംഗ്ലൂരിൻ്റെ പരിസരങ്ങളിൽ താമസിക്കുന്ന സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ എൻഎസ്എസ് കർണാടക (രജിസ്ട്രേഡ്) ഒരു ലാഭരഹിത, രാഷ്ട്രീയേതര, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ സംഘടനയാണ്. വിജ്ഞാൻ നഗർ, കഗ്ഗദാസപുര, മല്ലേശ്പാളയ, ജി.എം. പാളയ, ഉദയനഗർ, തിപ്പാസന്ദ്ര, സി.വി. രാമൻ നഗർ എന്നിവിടങ്ങളിലെ അംഗങ്ങളെ ഉൾക്കൊള്ളുന്ന കരയോഗങ്ങളിൽ ഒന്നാണ് വിജ്ഞാൻ നഗർ കരയോഗം.

‘സ്നേഹ സംഗമം’ എന്ന ഈ വാർഷിക ഒത്തുചേരലിൽ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കർണാടകയിലെയും കേരളത്തിലെയും പ്രൊഫഷണൽ കലാകാരന്മാരുടെ പരിപാടികളും ഉണ്ടായിരിക്കും. തുടർന്ന് കേരളീയ സദ്യയും ഉണ്ടായിരിക്കും.
പരിപാടികൾ:
09.30: ദീപം തെളിയിക്കൽ, സ്ത്രി ശക്തിയുടെ ജ്ഞാനപ്പാന കീർത്തനം
09.45: കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ
10.30 – 11.30: കുടുംബാംഗങ്ങളുടെ തിരുവാതിരക്കളി
11.30 – 12.00: കരയോഗത്തിലെ സൂപ്പർ സീനിയർ സിറ്റിസൺസിനും 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുമുള്ള മീറ്റിംഗും അനുമോദനവും
12.00 – 01.30: കേരള സദ്യ (ഭക്ഷണ കൂപ്പൺ ഉപയോഗിച്ച് പ്രവേശനം)
12.00 – 04.30: പ്രൊഫഷണൽ പരിപാടികൾ – ഗാനമേള, മിമിക്രി & സ്പോട്ട് ഡബ്ബിംഗ്, നാടൻ പാട്ട്, ഇല്ല്യൂഷൻ-കം-മാജിക് ഷോ, ഡാൻസ് ഡ്രാമ
04.30 PM: ലക്കി ഡ്രോ

പ്രശസ്ത കലാകാരൻ നിഖിൽ രാജിൻ്റെ ഗ്രേറ്റ് ഇല്ല്യൂഷൻ ഷോയും, വൈഷ്ണവി നാട്യശാല അവതരിപ്പിക്കുന്ന ‘രസമയ കുരുക്ഷേത്ര’ എന്ന നൃത്ത നാടകവും പ്രധാന ആകർഷണങ്ങളാണ്. നിഖിൽ രാജ് കോർപ്പറേറ്റ് ഇല്ല്യൂഷനിസ്റ്റ്, മെന്റലിസ്റ്റ്, മൈൻഡ് റീഡർ എന്നീ നിലകളിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിയാണ്.
കൂടാതെ, മ്യുസിക് ക്ലബ്ബിൻ്റെ ഗാനമേളയിൽ വിപിൻ നായർ (ഷോ ഡയറക്ടർ, പിന്നണി ഗായകൻ), പ്രസാദ് വേലായുധൻ, ശ്രീപ്രിയ, ജൂലി ആൻ്റണി, ഭദ്ര വി. എന്നിവർ ഗാനങ്ങൾ ആലപിക്കും. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ പ്രജീഷ് കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന മിമിക്രിയും സ്പോട്ട് ഡബ്ബിംഗും, മഴവിൽ മനോരമയിലെ മിന്നമിനുങ്ങിലൂടെ പ്രശസ്തനും കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറയുടെ നാടൻ പാട്ടും പരിപാടിയുടെ ഭാഗമാകും.

Contact number. +91 98867 92385

You may also like

error: Content is protected !!
Join Our WhatsApp Group