Home Featured നാഗചൈതന്യയും സാമന്തയും വിവാഹബന്ധം അവസാനിപ്പിക്കുന്നു, കുടുംബകോടതിയെ സമീപിച്ചു

നാഗചൈതന്യയും സാമന്തയും വിവാഹബന്ധം അവസാനിപ്പിക്കുന്നു, കുടുംബകോടതിയെ സമീപിച്ചു

by admin

തെന്നിന്ത്യയില്‍ ഏറ്റവും സജീവമായിട്ടുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ഇരുവരും ഒന്നിച്ച്‌ എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളുണ്ടെന്ന് സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗ ചൈതന്യ സാമന്തയും തമ്മില്‍ വിവാഹിതരായത് 2017 ഒക്ടോബര്‍ ആറിന് ആണ്. ഇരുവരും തമ്മില്‍ അടുത്തകാലത്ത് സ്വരചേര്‍ച്ചയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ പേര് മാറ്റിയിരുന്നു സാമന്ത. അക്കിനേനി എന്ന ഭാഗം ഒഴിവാക്കുകയായിരുന്നു സാമന്ത.ഇതോടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയുന്നുവെന്ന് അഭ്യൂഹങ്ങള്‍ വന്നത്.

സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നത് സംബന്ധിച്ച്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group