മൈസൂരു: സംസ്ഥാനത്തെ 9 മൃഗശാലകളിൽ കഴിഞ്ഞ വർഷം കൂടുതൽ സന്ദർശകരെത്തിയത് മൈസൂരുവിൽ. 25, 05,514 പേരാണ് മൈസുരു കാണാനെത്തിയത്.24,76, 91,745 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. എന്നാൽ ടിക്കറ്റ് വരുമാനത്തിൽ ഒന്നാംസ്ഥാനം ബെംഗളൂരു ബെന്നാർ ഘട്ടെ ബയോളജിക്കൽ പാർക്കിനാണ്.16,12,721 പേർ സന്ദർശിച്ച ബെന്നാർ ഘട്ടയിൽ നിന്ന് . 42,68,86,415 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചച്ചത്.
പെണ്‍കുട്ടി ക്യാമ്ബസിനുള്ളില്‍ നിസ്കരിച്ചു; മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് സര്‍വകലാശാലയുടെ ഉത്തരവ്
വഡോദര: ക്യാമ്ബസിനുള്ളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ഗുജറാത്തിലെ വഡോദര എംഎസ് യൂണിവേഴ്സിറ്റി.ക്യാമ്ബസിനുള്ളില്‍ ഒരു പെണ്‍കുട്ടി നിസ്‌കരിക്കുന്നതിന്റെ വീഡിയോ തിങ്കളാഴ്ച്ച പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടി ക്യാമ്ബസിനുള്ളില്‍ നിസ്കരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തിങ്കളാഴ്ച്ച പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന്ആവശ്യപ്പെട്ട് നിരവധി മത സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
കാമ്ബസിനുള്ളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് എംഎസ് സര്‍വകലാശാല അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് എല്ലാ വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റി അംഗങ്ങളെയും സര്‍വകലാശാല വിലക്കിയിട്ടുണ്ട്. വൈറലായ വീഡിയോയിലെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനും നടപടിയെടുക്കാനും ഉന്നതതല അന്വേഷണവും ആരംഭിച്ചു.
വഡോദര എംഎസ് യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് വിഭാഗം ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന സ്ഥാപനമാണ്. അതിനാല്‍ ഫാക്കല്‍റ്റി പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭികാമ്യമല്ല. അതിനാല്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ലെന്ന് അറിയിക്കുന്നു. ഈ നിര്‍ദ്ദേശം ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കെതിരെയും ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കും,’ ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീന്‍ ഹരിഭായ് കതാരിയ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.
വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനി ക്യാമ്ബസില്‍ നിസ്‌കരിച്ചതെന്നും തിങ്കളാഴ്ച വീഡിയോ വൈറലായെന്നും വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. രണ്ട് മാസത്തിനിടെ സമാനമായ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ഹിന്ദു സംഘടനകള്‍ സര്‍വകലാശാല വളപ്പില്‍ നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ആവശ്യമായ നടപടിയെടുക്കാന്‍ അന്വേഷണ സമിതി യോഗം ചേരുമെന്നും വിവരമുണ്ട്.