ബെംഗളൂരു: മൈസൂരുവില്‍ നിന്നും വടകരയിലേക്ക് കേരള ആർടിസിയുടെ പുതിയ സൂപ്പർഫാസ്റ്റ് സര്‍വീസ് അടുത്ത ആഴ്ച മുതല്‍ അരംഭിക്കും.രാവിലെ 11.30നു മൈസൂരുവില്‍ നിന്നു പുറപ്പെടുന്ന ബസ് വൈകിട്ട് 5 മണിക്ക് വടകരയിലെത്തും. വടകരയില്‍ നിന്നും എല്ലാദിവസവും പുലർച്ചെ 4.45നു പുറപ്പെട്ട് 10നു മൈസൂരുവിലെത്തും.നാദാപുരം, കുറ്റ്യാടി, തൊട്ടില്‍പാലം, വെള്ളമുണ്ട, പനമരം, നടവയല്‍, ബത്തേരി, ഗുണ്ടല്‍പേട്ട്, നഞ്ചൻഗുഡ് വഴിയാണു സർവീസ് നടത്തുക. ബെംഗളൂരുവില്‍ നിന്നും മൈസൂരു വഴി വടകരയിലേക്ക് ഓരോ സൂപ്പർഫാസ്റ്റ്, ഡീലക്സ് ബസുകള്‍ സർവീസ് നടത്തുന്നുണ്ട്.
