മൈസൂരു : ട്രെയിനിൽ നടന്ന കവർച്ചയിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ നാലുപേരെ മൈസൂരു റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു-ബെംഗളൂരു പാസഞ്ചർ സ്പെഷ്യൽ ട്രെയിനിൽ തിങ്കളാഴ്ച നടന്ന കവർച്ചയിലെ പ്രതികളാണ് പിടിയിലായത്.മൈസൂരു സത്തഗള്ളി ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ഭരത്നഗർ നിവാസിയായ ഷെയ്ഖ് ഷോയിബ് (22), ഭരത്നഗർ രണ്ടാം അമൃത് ബിൽഡിങ് നിവാസിയായ സാഹിൽ ഖാൻ (20), മൈസൂരു രാജ്‌കുമാർ റോഡിലെ താമസക്കാരനായ മുഹമ്മദ് യാസിൻ (22), പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്.
ട്രെയിനിൽവെച്ച് യാത്രക്കാരുടെ പണവും മൊബൈൽ ഫോണുകളുമാണ് പ്രതികൾ മോഷ്ടിച്ചത്. 6,830 രൂപയും 95,000 രൂപ വിലമതിക്കുന്ന ആറ് മൊബൈൽ ഫോണുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും പ്രതികളിൽനിന്ന് കണ്ടെടുത്തു.
യുവാവിനെ തിളച്ചവെള്ളംj ഒഴിച്ചുകൊലപ്പെടുത്തിയ ഭാര്യക്കും അമ്മായിയമ്മയ്ക്കും ജീവപര്യന്തം
ഭർത്താവിനെ തിളച്ചവെള്ളം ഒഴിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്കും ഭാര്യാമാതാവിനും ജീവപര്യന്തം ശിക്ഷ. മദ്യപിച്ച് വീടിന് മുന്നില്‍ കിടക്കുമ്ബോള്‍ തിളച്ചവെള്ളം ദേഹത്ത് ഒഴിച്ച് കേസ്.തമിഴ്നാട് തിരുച്ചിറപ്പള്ളി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി സ്വാമിനാഥിനാണ് വിധി പ്രസ്താവിച്ചത്. തിരുവെരുമ്ബൂർ ബർമ കോളനിയിലെ ആർ സെല്‍വരാജ് (27) ആണ് കൊല്ലപ്പെട്ടത്. ഭാര്യ എസ് ഡയാന മേരി (23), ഭാര്യാ മാതാവ് ഇന്നാസിയമ്മാള്‍ എന്നിവരാണ് പ്രതികള്‍.2018 മെയ് 20നായിരുന്നു നിര്‍മാണ തൊഴിലാളിയായ സെല്‍വരാജും 23കാരി ഡയാന മാരിയും തമ്മിലുള്ള വിവാഹം.
ദമ്ബതികള്‍ക്ക് കുട്ടികള്‍ക്കില്ല. മദ്യപിച്ചെത്താറുള്ള സെല്‍വരാജും ഡയാനയും തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 2023 മാർച്ചില്‍ മദ്യലഹരിയിലെത്തിയ സെല്‍വരാജ് ഭാര്യയുമായി വഴക്കിട്ടു. ഇതിനു പിന്നാലെ ഡയാന തിരുച്ചിറപ്പള്ളി ഭാരതിപുരത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങി.മാർച്ച് 5ന് ഭാരതിപുരത്തെ വീട്ടിലെത്തിയ സെല്‍വരാജ് ഡയാനയോട് തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഡയാനയും അമ്മ ഇന്നാസിയമ്മാളും സെല്‍വരാജിനെ വീട്ടിനുള്ളില്‍ പ്രവേശിക്കാൻ അനുവദിക്കാതെ വാതിലടച്ചു. എന്നിട്ടും അവിടെ നിന്ന് പോകാൻ കൂട്ടാക്കാതിരുന്ന സെല്‍വരാജ് വീടിനു മുന്നില്‍ കിടന്നു.
പുലർച്ചെ 2 മണിയോടെ ഡയാന നോക്കുമ്ബോഴും സെല്‍വരാജ് വീടിന് മുന്നില്‍ കിടന്നുറങ്ങുന്നതാണ് കണ്ടത്. ഇതു കണ്ട് ദേഷ്യം പിടിച്ച ഡയാന, വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അമ്മയുടെ സഹായത്തോടെ സെല്‍വരാജിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് സെല്‍വരാജിനെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സെല്‍വരാജ് ചികിത്സക്കിടെ മരിച്ചു.