Home Featured ബന്ദിപുർ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പു നൽകി : മൈസൂരു എംപി

ബന്ദിപുർ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പു നൽകി : മൈസൂരു എംപി

by admin

മൈസൂരു: ബന്ദിപുർ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മൈസൂരു എംപി യദുവീർ കൃഷ്ണദത്ത മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര പരിസ്ഥിതി, വനംമന്ത്രി ഭൂപേന്ദ്ര യാദവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് എംപി അറിയിച്ചു. ബന്ദിപുരിലൂടെയുള്ള രാത്രികാല ഗതാഗതനിയന്ത്രണങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതിയിൽ ഉചിതമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും എംപി അറിയിച്ചു.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദത്തിന് വഴങ്ങി ബന്ദിപുർ കടുവ സംരക്ഷണകേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗതനിരോധനം കർണാടക സർക്കാർ പിൻവലിക്കാൻ നീക്കംനടത്തുന്നുവെന്ന വിവരം മന്ത്രിയെ അറിയിച്ചു. കടുവകളുടെ ദീർഘകാല സംരക്ഷണത്തിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും കേന്ദ്രം മുൻഗണന നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ബന്ദിപ്പൂരിലെ ദുർബലമായ ആവാസവ്യവസ്ഥയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് കർണാടക സർക്കാർ വിട്ടുനിൽക്കണമെന്നും എംപി ആവശ്യപ്പെട്ടു

അടിവയറ്റിലെ കൊഴുപ്പു നീക്കാന്‍ ശസ്ത്രക്രിയ; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതിയുടെ കൈകാലുകളിലെ വിരലുകള്‍ മുറിച്ചുമാറ്റി

അടിവയറ്റിലെ കൊഴുപ്പു നീക്കാന്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച്‌ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ, അണുബാധയേറ്റ് ഗുരുതാരവസ്ഥയിലായിരുന്ന യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റി.സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ നീതുവിന്റെ ഇടതു കൈകാലുകളിലെ വിരലുകളാണ് സ്വകാര്യ ആശുപ്രതിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. നീതുവിന്റെ ഭര്‍ത്താവിന്റെ പരാതിയില്‍ ‘കോസ്മറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ പൊലീസ് കേസ് എടുത്തു.

ഫെബ്രുവരി 22നായിരുന്നു ശസ്ത്രക്രിയ. പിറ്റേദിവസം ഡിസ്ചാര്‍ജ് ആയി. ഉച്ചയോടെ അമിത ക്ഷീണം ഉണ്ടായതിനെ തുടര്‍ന്ന് ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചപ്പോല്‍ ഉപ്പിട്ട കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി. രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച്‌ ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയലാസിസിനു വിധേയമായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയുമായിരുന്നു. 10 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇതിനോടകം ചെലവായതെന്നും നീതുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടിസ് നല്‍കി അടപ്പിച്ചെന്നു കഴക്കൂട്ടം പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group