Home Featured ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസ് വർദ്ധിപ്പിച്ചു

ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസ് വർദ്ധിപ്പിച്ചു

by admin

മൈസൂരു : മാണ്ഡ്യയിലെ കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിനോട് ചേർന്നുള്ള ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ ഞായറാഴ്‌ച മുതൽ വർധന. ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസ്, പാർക്കിങ് ഫീസ് എന്നിവയാണ് കൂട്ടിയത്ഇനി മുതൽ മുതിർന്നവർക്ക് (ആറ് വയസ്സിൽ കൂടുതലുമുള്ളവർക്ക്) പ്രവേശന ഫീസ് 100 രൂപയും മൂന്ന് മുതൽ ആറു വയസ്സുള്ള കുട്ടികൾക്ക് 50 രൂപയും ക്യാമറ ചാർജ് 100 രൂപയുമാണ്.

സ്കൂളിൽനിന്നുള്ള വിനോദയാത്രയായി എത്തുന്ന സംഘങ്ങളിലെ ഒരു കുട്ടിക്ക് അഞ്ച് രൂപയാണ് പ്രവേശന ഫീസ്.ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയാണ് പാർക്കിങ്ങ് ഫീസ്, മുച്ചക്ര വാഹനങ്ങൾക്ക് 50 രൂപ, കാർ, മിനി ബസുകൾ എന്നിവയ്ക്ക് 100 രൂപയാണ് പാർക്കിങ്ങ് ഫീസ്.

ജോലിക്ക് പോകാനൊരുങ്ങവേ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു, വഴങ്ങാത്ത ഭാര്യയെ തീവച്ച്‌ കൊലപ്പെടുത്താന്‍ നോക്കി ഭര്‍ത്താവ്

ഭാര്യ ജോലിക്ക് പോവാന്‍ ഒരുങ്ങുന്നതിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ആവശ്യവുമായി ഭര്‍ത്താവ്. ആവശ്യം നിരാകരിച്ചതോടെ 38കാരിയെ തീയിട്ട് കൊലപ്പെടുത്താന്‍ നോക്കി 46കാരനായ ഭര്‍ത്താവ്.മുംബൈയിലെ ചെമ്ബൂരിലാണ് നടുക്കുന്ന സംഭവം. ദിനേശ് ആഹ്വാദ് എന്ന 46കാരനാണ് ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ചെമ്ബൂരിലെ വാശി നക മേഖലയില്‍ വെള്ളിയാഴ്ച യാണ് സംഭവം. 46കാരന്റെ ഭാര്യ രേഖ വീട്ടുജോലികള്‍ ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്.

വെള്ളിയാഴ്ച രേഖ ജോലിക്ക് പോവാനൊരുങ്ങുന്നതിന് മുന്‍പ് ഭര്‍ത്താവ് ഇവരോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ജോലിക്കെത്താന്‍ വൈകുമെന്ന് വീട്ടുകാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും വ്യക്തമാക്കി യുവതി ലൈംഗിക ബന്ധത്തിന് തയ്യാറായില്ല. ഇതോടെ രേഖയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇത് ദമ്ബതികള്‍ക്കിടയില്‍ വാക്കേറ്റമുണ്ടാവുകയും 46കാരന്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു.

രേഖയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീപ്പെട്ടി ഉപയോഗിച്ച്‌ തീ കൊളുത്താനായിരുന്നു ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ തീപ്പെട്ടി കത്തിയില്ല. ഇതോടെ ഗ്യാസ് അടുപ്പ് കത്തിച്ച്‌ ഇതില്‍ നിന്ന് പേപ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ രേഖയ്ക്ക് തീ കൊളുത്തിയത്. രേഖയുടെ നിലവിളിയും ബഹളവും കേട്ടെത്തിയ അയല്‍വാസികള്‍ തീ അണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.നെഞ്ചിലും വയറിലും കാലിലും കയ്യിലുമായി 33 ശതമാനത്തോളം പൊള്ളലാണ് ഇവര്‍ക്ക് നേരിട്ടത്.

സിയോണിലെ ലോക്മാന്യ തിലക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരോട് സംഭവിച്ചതിനേക്കുറിച്ച്‌ രേഖ മൊഴി നല്‍കിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ പൊലീസ് 46കാരനായി തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. കൊലപാതക ശ്രമത്തിന് കേസെടുക്കും.

You may also like

error: Content is protected !!
Join Our WhatsApp Group