Home Featured മൈ​സൂ​രു- ബം​ഗ​ളൂ​രു എ​ക്​​സ്​​പ്ര​സ്​ വേ ​സെ​പ്​​റ്റം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​വും

മൈ​സൂ​രു- ബം​ഗ​ളൂ​രു എ​ക്​​സ്​​പ്ര​സ്​ വേ ​സെ​പ്​​റ്റം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​വും

by admin

ബം​ഗ​ളൂ​രു: ​​മ​സൂ​രു -ബം​ഗ​ളൂ​രു എ​ക്​​സ്​​പ്ര​സ്​ വേ​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി സെ​പ്​​റ്റം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​വു​മെ​ന്ന്​ പ്ര​താ​പ്​ സിം​ഹ എം.​പി അ​റി​യി​ച്ചു.

മൈ​സൂ​രു​വി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​റു​വ​രി​പ്പാ​ത ദ​സ​റ​ക്ക്​ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. പാ​ത​യു​ടെ ഇ​രു​വ​ശ​വും ​േവ​ലി​കെ​ട്ടി തി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ നി​ശ്ചി​ത വ​ഴി​ക​ളി​ലൂ​ടെ​യ​ല്ലാ​തെ പാ​ത​യി​ല്‍ ആ​ര്‍​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല. അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​ക്കാ​രും ക​ന്നു​കാ​ലി​ക​ളും പാ​ത​യി​ല്‍ പ്ര​വേ​ശി​ക്ക​ു​ന്ന​ത്​ ത​ട​യും. മൈ​സൂ​രു ക​ഴി​ഞ്ഞാ​ല്‍ ശ്രീ​രം​ഗ​പ​ട്ട​ണ, മ​ദ്ദൂ​ര്‍, മാ​ണ്ഡ്യ, ച​ന്ന​പ​ട്ട​ണ, ബി​ഡ​ദി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ എ​ന്‍​ട്രി, എ​ക്​​സി​റ്റ്​ പോ​യ​ന്‍​റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ക.

പാ​ത പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ മൈ​സൂ​രു​വി​ല്‍​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര സ​മ​യം ഗ​ണ്യ​മാ​യി കു​റ​യും. നി​ല​വി​ല്‍ ബം​ഗ​ളൂ​രു- മൈ​സൂ​രു യാ​ത്ര​ക്ക്​ ശ​രാ​ശ​രി മൂ​ന്നു​മ​ണി​ക്കൂ​റാ​ണ്​ ദൈ​ര്‍​ഘ്യം. ഇ​ത്​ വെ​റും ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി കു​റ​ക്കാ​നാ​വ​ു​മെ​ന്ന്​ എം.​പി ചൂ​ണ്ടി​ക്കാ​ട്ടി. ആ​കെ 118 കി​ലോ​മീ​റ്റ​റാ​ണ്​ പാ​ത. ഇ​തി​ല്‍ ബി​ഡ​ദി, ഗ​ണ​ഞ്ചൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടോ​ള്‍ ഗേ​റ്റു​ക​ള്‍ സ്​​ഥാ​പി​ക്കും.

എ​ക്​​സ്​​പ്ര​സ്​ പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ അ​ശാ​സ്​​ത്രീ​യ​ത​യു​ള്ള​താ​യി മാ​ണ്ഡ്യ എം.​പി സു​മ​ല​ത അം​ബ​രീ​ഷ്​ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍, ഗ​ണ​ഞ്ചൂ​രി​ല്‍ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി ലാ​ബ്​ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഒ​റ്റ​ക്കോ വി​ദ​ഗ്​​ധ​ര്‍​ക്കൊ​പ്പ​മോ എം.​പി​ക്ക്​ അ​വി​ടം സ​ന്ദ​ര്‍​ശി​ക്കാ​മെ​ന്നും പ്ര​താ​പ്​ സിം​ഹ പ​റ​ഞ്ഞു.മൈ​സൂ​രു- ബം​ഗ​ളൂ​രു എ​ക്​​സ്​​പ്ര​സ്​ വേ ​എ​ന്ന​ത്​ ബം​ഗ​ളൂ​രു- മാ​ണ്ഡ്യ ഹൈ​വേ അ​ല്ലെ​ന്നും അ​ദ്ദേ​ഹം സു​മ​ല​ത എം.​പി​യെ ക​ളി​യാ​ക്കി. മൈ​സൂ​രു- ടി. ​ന​ര​സി​പു​ര റോ​ഡ്​ വൈ​കാ​തെ നാ​ലു​വ​രി​യാ​ക്കു​മെ​ന്നും മൈ​സൂ​രു- മ​ടി​ക്കേ​രി പാ​ത​യും വി​ക​സി​പ്പി​ക്കു​മെ​ന്നും പ്ര​താ​പ്​ സിം​ഹ പ​റ​ഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group