Home Uncategorized ബം​ഗ​ളൂ​രു​വി​ൽ മ​യോ​പി​യ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

ബം​ഗ​ളൂ​രു​വി​ൽ മ​യോ​പി​യ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു

by admin

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ബം​ഗ​ളൂ​രു​വി​ല്‍ മ​യോ​പി​യ, അ​സ്റ്റി​ഗ്മാ​റ്റി​സം എ​ന്നീ നേ​ത്ര രോ​ഗ​ങ്ങ​ളി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍ധ​ന ഉ​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ. എ​ട്ടു​മു​ത​ല്‍ 15 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലും 20 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളി​ലും ഐ‌.​ടി ജീ​വ​ന​ക്കാ​രി​ലു​മാ​ണ് നേ​ത്ര​രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.സ്ക്രീ​ന്‍ ഉ​പ​യോ​ഗ സ​മ​യം വ​ർ​ധി​ച്ച​തും വീ​ടി​ന് പു​റ​ത്തു​ള്ള വ്യാ​യാ​മ​ങ്ങ​ൾ കു​റ​ഞ്ഞ​തും ജോ​ലി ഭാ​ര​വും പ​ഠ​ന​ഭാ​ര​വും കൂ​ടി​യ​തു​മെ​ല്ലാം നേ​ത്ര​രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മാ​ണെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ പ​റ​ഞ്ഞു.2022ൽ ​ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ അ​ഞ്ചു മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള​വ​രി​ൽ 4.7 ശ​ത​മാ​ന​ത്തി​നാ​യി​രു​ന്നു മ​യോ​പി​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ കോ​വി​ഡി​നു​ശേ​ഷം ഇ​ത് 22.8 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു.

ബംഗളൂരു റൂറൽ മേഖലയിൽ ഏഴു മുതൽ 16 വയ സ്സുവരെയുള്ളവരിൽ 10.5 ശതമാനത്തിനും ദക്ഷി ണേന്ത്യയിൽ 14 മുതൽ 17 വരെ പ്രായമുള്ളവരിൽ 19.5 ശതമാനത്തിനും മയോപിയ ബാധയുണ്ട്. വെ ളിച്ചം വ്യക്തമായി കാണാതിരിക്കുക, വസ്തുക്കൾ അവ്യക്തമായി കാണുക എന്നിവ മയോപിയയുടെ ലക്ഷണങ്ങളാണ്.നേത്രരോഗങ്ങൾ മൂലം ബുദ്ധിമുട്ടുകൾ നേരിടുന്നവ ർക്കയി വേവ് ലൈറ്റ് ഇഎക്സ്500 എന്ന നൂതനമാ യ ലേസർ മെഷീൻ പുറത്തിറക്കിയതായി ഡോ. അ ഗർവാൾസ് ഐ ഹോസ്‌പിറ്റൽസ് മാനേജ്മെന്റ് വാ ർത്തസമ്മേളനത്തിൽ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group