ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തീവ്ര ഹിന്ദുത്വ നേതാവും ശ്രീരാമസേന തലവനുമായ പ്രമോദ് മുത്തലിക്.ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നത് സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.കര്‍കള, ഉഡുപ്പി, പുത്തൂര്‍, ജംഖാന്തി, ടെര്‍ദാല്‍, ഹലിയാല്‍, ധാര്‍വാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നിലാണ് മത്സരിക്കുക.എവിടെ ആകണമെന്നത് സംബന്ധിച്ച് ഈ മണ്ഡലങ്ങളില്‍ സര്‍വേ നടത്തുകയാണെന്നും പ്രമോദ് മുത്തലിക് പറഞ്ഞു.
ബി.ജെ.പി പിന്തുണച്ചാലും ഇല്ലെങ്കിലും സ്വതന്ത്രനായി മത്സരിക്കും. ബി.ജെ.പിയെ ഹിന്ദുത്വത്തിന്‍റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. നിലവില്‍ പാര്‍ട്ടി ലക്ഷ്യത്തില്‍നിന്ന് മാറിയെന്നും തീവ്രമായ ഹിന്ദുത്വ ആശയമാണ് പാര്‍ട്ടി കൊണ്ടുനടക്കേണ്ടതെന്നും താന്‍ നരേന്ദ്ര മോദിയെയാണ് പിന്തുണക്കുന്നതെന്നും മുത്തലിക് പറഞ്ഞു.
ലൈസന്‍സ് പുതുക്കാന്‍ ഓഫീസില്‍ പോകേണ്ട; കൂടുതല്‍ സേവനങ്ങള്‍ ഔണ്‍ലൈനില്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ലൈസന്‍സ് സംബന്ധിച്ച് കൂടുതല്‍ സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും.ലൈസന്‍സ് പുതുക്കാന്‍ ഉള്‍പ്പെടെ ഇനി ഓഫീസില്‍ പോകേണ്ട.ഫെയ്‌സ് ലെസ്സ് സര്‍വീസ് വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയത്. ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, നിലവിലുള്ള ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയതിന് അപേക്ഷ നല്‍കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി.
ലൈസന്‍സിലെ പേര്, ഫോട്ടോ, വിലാസം, ഒപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ജനന തീയതി തിരുത്തല്‍ എന്നിവയും ഓണ്‍ലൈന്‍ വഴി മാറ്റാം.