ബംഗളൂരു: തിയറ്ററില്‍ കാന്താര സിനിമ കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ കൈയേറ്റം. ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലെ സന്തോഷ് തിയറ്ററിലാണ് സംഭവം.കെ.വി.ജി ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ വിദ്യാര്‍ഥികളാണ് മലയാളികളായ ഇരുവരും.
ഹൈന്ദവ ആചാര അനുഷ്ടാനങ്ങൾ പ്രമേയമാക്കി നിർമിച്ച ‘കാന്താര’ മികച്ച പ്രതികരണങ്ങൾ നേടുന്നതിനിടയിലാണ് സംഭവം . ശിരോവസ്ത്രം ധരിച്ച മുസ്ലിം യുവതിയെ കണ്ടതോടെ സമീപ പ്രദേശ വാസികളായ ഒരു പറ്റം യുവാക്കളാണ് കയ്യേറ്റം ചെയ്തത് .പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു അബ്ദുൾ ഹമീദ് ,അഷ്റഫ് ,ജബീർ ജട്ടിപ്പള്ള, സിദ്ധീഖ് ബോറുഗുഡ്ഡെ എന്നിവരാണ് ആക്രമിച്ചത് .
യുവതിയുടെ ശിരോവസ്ത്രം കണ്ടയുടന്‍ സമീപത്തെ കടയിലെ വ്യാപാരി വന്ന് സിനിമ കാണാന്‍ വന്നത് ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരും എത്തി യുവാവിനെ കൈയേറ്റം ചെയ്തു. ഇതോടെ ഇരുവരും സിനിമ കാണാതെ മടങ്ങിപ്പോവുകയായിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതോടെയാണ് തങ്ങള്‍ വിവരമറിയുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, പൊലീസ് ഇവരെ കണ്ടെത്തി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. തങ്ങളെ കൈയേറ്റം ചെയ്തവര്‍ ഹിന്ദുത്വ സംഘടനകളില്‍പെട്ടവരാണെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
‘ബഹുമാനം കാണിക്കൂ…’; സൂപ്പര്‍ താരത്തിന് പിന്തുണയുമായി മെസ്യൂത് ഓസില്‍

പോര്‍ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദിവസങ്ങളായി ഫുട്ബാള്‍ പണ്ഡിറ്റുകളുടെ നിരന്തര വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
ഖത്തര്‍ ലോകകപ്പിനു മുന്നോടിയായി ഒരു അഭിമുഖത്തിനിടെ താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന് എറിക് ടെന്‍ ഹാഗിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിനിടയാക്കിയത്.
ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ചുഗലിന്റെ ആദ്യ ഇലവനില്‍ ഇടംപിടിക്കാതെ പോയതിനു പിന്നാലെയും താരത്തെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിച്ചിരുന്നു. റയല്‍ മാഡ്രിഡിലെ മുന്‍ സഹതാരം മെസ്യൂത് ഓസില്‍ ഇപ്പോള്‍ താരത്തിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്. ക്രിസ്റ്റ്യാനോയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷ ഭാഷയിലാണ് ഓസില്‍ പ്രതികരിച്ചത്.
റൊണാള്‍ഡോ എന്ന സൂപ്പര്‍താരത്തിന്റെ പേര് ഉപയോഗിച്ച് ശ്രദ്ധപിടിച്ചുപറ്റാനാണ് വിമര്‍ശകര്‍ ശ്രമിക്കുന്നതെന്ന് ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ‘ക്രിസ്റ്റ്യാനോയെ കുറിച്ച് മാധ്യമങ്ങളില്‍ ഇത്രയധികം വിമര്‍ശനങ്ങള്‍ വരുന്നത് എവിടെ നിന്നാണെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല … മാധ്യമങ്ങള്‍ ശ്രദ്ധനേടാന്‍ ശ്രമിക്കുകയാണ്, മാത്രമല്ല കരിയര്‍ ഇല്ലാത്ത പണ്ഡിറ്റുകള്‍ അവന്റെ വലിയ പേര് ഉപയോഗിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണ്’ -ഓസില്‍ ട്വീറ്റുകളില്‍ വ്യക്തമാക്കി.
കായിക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളോട് എല്ലാവരും ബഹുമാനം കാണിക്കണം. അയാള്‍ക്ക് ഉടന്‍ 38 വയസ്സാകും, ഈ വയസ്സില്‍ സീസണില്‍ 50 ഗോളുകള്‍ നേടാത്തതില് എന്തിനാണ് അത്ഭുതപ്പെടുന്നത്? പുതിയ തലമുറയിലെ ആര്‍ക്കെങ്കിലും അദ്ദേഹത്തെ പോലെ കളിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഓസില്‍ ട്വീറ്റില്‍ പറയുന്നു.