ബറോഡ: മിസ്‌റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിത്തരിച്ച് കായികലോകം. കൊവിഡ് ബാധിതനായ ജഗദീഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ലോകസൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ അടക്കം ഒട്ടേറെ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവും ലോകചാമ്ബ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവുമാണ്. ഭാര്യയും മകളുമുണ്ട്.
കോവിഡ് വ്യാപനം രൂക്ഷം : ബംഗ്ലുരുവില്‍ നിന്ന് ഹൃദയഭേദകമായ കാഴ്ചകള്‍.
‘ജഗദീഷിന്റെ വിയോഗം ഇന്ത്യന്‍ ബോഡിബില്‍ഡിംഗിന് ഒരു തീരാനഷ്‌ടമാണ്. വളരെ വിനയമുള്ള സ്വഭാവം ആയതിനാല്‍ അവനെ ഞങ്ങള്‍ക്ക് വളരെ ഇഷ്‌ടമായിരുന്നു. സീനിയര്‍ ബോഡിബില്‍ഡിംഗ് രംഗത്ത് അവന്റെ സംഭാവനകള്‍ വളരെ വലുതാണ്.
അവന്‍ മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ ജഗദീഷിന്റെ സുഹൃത്തും പഴ്സനല്‍ ട്രെയിനറുമായ രാഹുല്‍ ടര്‍ഫേ പറഞ്ഞു’.
കോവിഡ് വ്യാപനം രൂക്ഷം : ബംഗ്ലുരുവില്‍ നിന്ന് ഹൃദയഭേദകമായ കാഴ്ചകള്‍.
മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാള്‍ ഗ്രാമത്തില്‍ ജനിച്ച ജഗദീഷ് ലാഡ് പിന്നീട് നവി മുംബയിലേക്ക് താമസം മാറ്റി. അതിനുശേഷം വഡോദരയില്‍ സ്വന്തം ജിംനേഷ്യം തുടങ്ങുകയും അങ്ങോട്ട് മാറുകയുമായിരുന്നു.