ബെംഗളൂരു: ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലാണ് സംഭവം.സാമ്പത്തിക പ്രതിസന്ധി അകറ്റാൻ ആയിരുന്നു കുഞ്ഞിനെ ബലി കൊടുക്കാനുള്ള ശ്രമം നടത്തിയത്. ജനത കോളനിയിലെ സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം. ബലി കൊടുക്കുന്നതിനായി എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. പൗർണമി നാളായ ഇന്നലെ ബലി കൊടുക്കാനായിരുന്നു നീക്കം. സമീപവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനെ വിവരമറിയിച്ചതോടെയാണ് കുട്ടിയെ രക്ഷിക്കാൻ ആയത്. ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ വീട്ടില്‍ ബലിത്തറ അടക്കം സജ്ജമാക്കിയിരുന്നു.