ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയില്‍ വാഹനയാത്രക്കാരായ ദമ്ബതികളെ കൊള്ളയടിച്ചു. മൈസൂരുവിലെ ഗവ. സ്‌കൂള്‍ അധ്യാപകന്‍ നാഗരാജു (58) വും ഭാര്യ ജയശ്രീ (50) യുമാണ് കവര്‍ച്ചയ്ക്കിരയായത്.മൈസൂരുവിലേക്കു പോകുന്നതിനിടയില്‍ മാണ്ഡ്യ ജില്ലയിലെ മല്ലയ്യഹനദൊഡ്ഡി എന്ന സ്ഥലത്തു വഴിയരികില്‍ കാര്‍ നിര്‍ത്തി വിശ്രമിക്കുമ്ബോഴായിരുന്നു സംഭവം.
കാറില്‍ ചാരിനില്‍ക്കുകയായിരുന്ന നാഗരാജുവിന്‍റെ കഴുത്തില്‍ കത്തിവച്ച് ഒരാള്‍ ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ കാറിനുള്ളില്‍ കയറി ജയശ്രീയുടെ കൈയില്‍നിന്ന് ആഭരണങ്ങളും കാറിനകത്തുണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ഹൈവേയുടെ ബാരിക്കേഡ് ചാടിക്കടന്ന് രക്ഷപ്പെട്ടു. 3.81 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണു നഷ്ടമായത്. മാണ്ഡ്യ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് കര്‍ണാടകത്തോട്
ബംഗാളിന്റെ പേരും പെരുമയുമൊന്നും ഡല്‍ഹിയുടെ ചുണക്കുട്ടികള്‍ കൂസാക്കിയില്ല. 32 തവണ സന്തോഷ് ട്രോഫി ഉയര്‍ത്തിയ ബംഗാളിനെ 2–2ന് തളച്ച് ഡല്‍ഹി കരുത്തുകാട്ടി. ഗ്രൂപ്പ് എയില്‍ ചാമ്ബ്യന്‍മാരായ കേരളം ഇന്ന് അയല്‍ക്കാരായ കര്‍ണാടകത്തെ നേരിടും. ഒഡിഷ ഫുട്ബോള്‍ അക്കാദമിയുടെ ഏഴാം ബറ്റാലിയന്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്ബതിനാണ് മത്സരം. ഫാന്‍കോഡ് ഓണ്‍ലൈനില്‍ തത്സമയം കാണാം.
ബംഗാളിനെതിരെ നീരജ് ഭണ്ഡാരിയുടെ ഹെഡ്ഡറിലൂടെ എട്ടാംമിനിറ്റില്‍ത്തന്നെ ഡല്‍ഹി മുന്നിലെത്തിയതാണ്. എന്നാല്‍, ക്യാപ്റ്റന്‍ നാരോ ഹരി ശ്രേഷ്തയുടെ ഇരട്ടഗോളില്‍ ബംഗാള്‍ മറുപടി നല്‍കി. പക്ഷേ, തോറ്റുകൊടുക്കാന്‍ ഇന്ദ്രപ്രസ്ഥാനത്തെ പോരാളികള്‍ തയ്യാറായിരുന്നില്ല. ഗൗരവ് റാവത്തിലൂടെ തിരിച്ചടിച്ചു. ജയംപിടിക്കാന്‍ അവസരങ്ങളുണ്ടായിട്ടും ഡല്‍ഹിക്ക് മുതലാക്കാനായില്ല. ബംഗാള്‍ ഗോള്‍കീപ്പര്‍ ശുഭം റോയിയുടെ തകര്‍പ്പന്‍ പ്രകടനവും അവരെ അകറ്റി.
കടുത്ത പോരാട്ടത്തില്‍ ഗോവയെ 3–-2ന് വീഴ്ത്തിയാണ് കേരളം രണ്ടാംമത്സരത്തിനിറങ്ങുന്നത്. കര്‍ണാടകത്തിനെതിരെ തകര്‍പ്പന്‍ ജയമാണ് പി ബി രമേശും സംഘവും ലക്ഷ്യമിടുന്നത്. മധ്യനിരയില്‍ വി അര്‍ജുനു പകരം ഗിഫ്റ്റി സി ഗ്രേഷ്യസ് എത്തും. ജി സഞ്ജുവിന്റെ പരിക്ക് കാര്യമുള്ളതല്ല. ഈ പ്രതിരോധക്കാരന്‍ ഇന്നിറങ്ങും. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാമതാണ് കേരളം. ഇന്ന് ജയിച്ചാല്‍ സെമിസാധ്യതകള്‍ വര്‍ധിക്കും. പഞ്ചാബിനോട് 2–-2ന് സമനില വഴങ്ങിയാണ് കര്‍ണാടകം എത്തുന്നത്. രവി ബാബു രാജുവാണ് പരിശീലകന്‍. മണിപ്പുര്‍ റെയില്‍വേസിനെ 4–-1ന് തോല്‍പ്പിച്ചു. മണിപ്പൂരിന്റെ നങ്ബാം നവോച സിങ് ഹാട്രിക് നേടി. സര്‍വീസസ് മേഘാലയയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു.