ബംഗളൂരു: ഒന്നര ലക്ഷം രൂപക്ക് സ്വന്തം കുഞ്ഞിനെ വിറ്റ മാതാവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗര ജില്ലയിലെ യാറബ് നഗറില്‍ സദ്ദാം പാഷയുടെ ഭാര്യ നസ്രീൻ താജാണ് (26) അറസ്റ്റിലായത്.കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ കേസെടുത്താണ് അറസ്റ്റ്.ആറ് വർഷം മുമ്ബാണ് സദ്ദാം പാഷയും നസ്രീൻ താജും വിവാഹിതരായത്. തീപ്പെട്ടി കമ്ബനി തൊഴിലാളിയാണ് സദ്ദാം. ഇരട്ടക്കുട്ടികള്‍ അടക്കം നാല് മക്കളാണ് ദമ്ബതികള്‍ക്ക്. വില്‍പന നടത്തിയ കുഞ്ഞിന് ഒരുമാസമാണ് പ്രായം.കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് കുടുംബത്തെ അലട്ടിയിരുന്നു.
ഇതിനെ ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈ മാസം അഞ്ചിന് സദ്ദാം ജോലിക്കുപോയ സമയത്താണ് നസ്രീൻ ഇടനിലക്കാരായ അസ്‍ലമിന്റെയും ഫാഹിമയുടെയും സഹായത്തോടെ ബംഗളൂരു സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയത്. ഒന്നരലക്ഷം രൂപക്കാണ് ഇടപാട്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സദ്ദാം കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സുഖമില്ലെന്നും ബന്ധുക്കള്‍ കൊണ്ടുപോയെന്നും നസ്രീൻ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ സദ്ദാം ഭാര്യക്കെതിരെ തിരിഞ്ഞു. വഴക്കിനിടെ തലക്ക് പരിക്കേറ്റ സദ്ദാം ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് നസ്രീൻ താജ്, ഇടനിലക്കാരായ അസ്ലം, തരണം സുല്‍