Home Featured ബംഗളൂരൂ : ഭർത്താവിന്റെ കടം തീർക്കാൻ 1.5 ലക്ഷത്തിന് കുഞ്ഞിനെ വിറ്റ് 40 കാരി അമ്മ

ബംഗളൂരൂ : ഭർത്താവിന്റെ കടം തീർക്കാൻ 1.5 ലക്ഷത്തിന് കുഞ്ഞിനെ വിറ്റ് 40 കാരി അമ്മ

ബംഗളൂരൂ : നവശാത ശിശുവിനെ വിറ്റ് അമ്മ. കർണ്ണാടകയിലെ രാമനഗരയിലാണ് സംഭവം. ഭർത്താവിന്റെ കടം തീർക്കാനാണ് നവജാത ശിശുവിനെ അമ്മ വിറ്റത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗ്ലൂരുവിലെ ഒരു യുവതിക്ക് 1.5 ലക്ഷം രൂപക്കാണ് 40 കാരിയായ അമ്മ വിറ്റതെന്ന് പോലീസ് പറഞ്ഞു.ഡിസംബർ അഞ്ചിനാണ് സംഭവം നടക്കുന്നത്. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് സംഭവം പുറത്ത് അറിയുന്നത്.

കൂലിപ്പണി ചെയ്താണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവർക്ക് നാല് കുട്ടികളുണ്ട്. ഇതിനിടയിലാണ് അഞ്ചാമത്തെ കുട്ടിയെ പ്രസവിക്കുന്നത്. കടബാധ്യതകളെ പറ്റി സംസാരിക്കുന്നതിനിടെ ഭാര്യ നവജാത ശിശുവിനെ കുട്ടികളില്ലാത്ത ആർക്കെങ്കിലും കൊടുക്കാമെന്ന് ഭാര്യ പറഞ്ഞതായി യുവാവ് പറഞ്ഞു. തനിക്ക് മൂന്ന് ലക്ഷം രൂപ കടമുണ്ട്. ഈ കടം വീട്ടാനുള്ള പണം കിട്ടുമെന്നും കുഞ്ഞിനെ ആർക്കെങ്കിലും വിൽക്കാമെന്നും ഭാര്യ പറഞ്ഞു, അത് താൻ കാര്യമായി എടുത്തിരുന്നില്ല.

എന്നാൽ ഡിസംബർ അഞ്ചിന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ കണ്ടില്ല. ചോദിച്ചപ്പോൾ കുഞ്ഞിന് സുഖമില്ലെന്നും ബന്ധുവായ സ്ത്രീ പരിചരിക്കാൻ കൊണ്ടുപോയെന്നും പറഞ്ഞു. പിറ്റേ ദിവസവും രാത്രി വീട്ടിലെത്തിയപ്പോഴും കുഞ്ഞ് ഉണ്ടായിരുന്നില്ല. പിന്നീടുള്ള ചോദ്യങ്ങൾക്ക് മറുപടി ഇല്ല. കുഞ്ഞിനെ കാണാനില്ല എന്ന് യുവതി പറയുകയായിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ തെരച്ചിലിന് ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group