Home Featured ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് ഭര്‍ത്താവ് വിലക്കി, മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് ഭര്‍ത്താവ് വിലക്കി, മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

by admin

നോയിഡ: ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് ഭർത്താവ് വിലക്കിയതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. ദില്ലിയിലെ നോയിഡയില്‍ സെക്ടർ 39 പൊലീസ് സ്റ്റേഷൻ പരിധിയിലെ സദർപൂർ കോളനിയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടോടെയാണ് രണ്ട് കുട്ടികളുടെ അമ്മയായ യുവതി വീട്ടിലെ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കിയത്.

ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഭർത്താവും യുവതിയും പതിവായി വഴക്കിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഒടുവില്‍ ഭർത്താവിനോട് പിണങ്ങി മുറിയിലേക്ക് പോയ ഭാര്യ വാതില്‍ അകത്ത് നിന്നും പൂട്ടിയ ശേഷം ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഏറെ നേരമായിട്ടും ഭാര്യയെ കാണാതായതോടെ ഭർത്താവ് അന്വേഷിച്ചപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഇരുവരും ഒൻപത് വർഷം മുമ്ബാണ് വിവാഹിതരായത്. ദമ്ബതിമാർക്ക് രണ്ട് കുട്ടികളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭർത്താവ് തന്നെയാണ് ഭാര്യ ജീവനൊടുക്കിയ വിവരം പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group