ധര്‍മ്മസ്ഥലില്‍ ഇരുപത്തിയൊന്ന് വർഷം മുൻപ് കാണാതായ മകളെ തേടി ഒരമ്മ. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടിയാണ് അമ്മ സുജാത ധർമ്മസ്ഥലയില്‍ എത്തിയത്.
മകളെ അന്വേഷിച്ചിറങ്ങിയ തന്നെ ധർമ്മസ്ഥലയില്‍ അജ്ഞാതരായ ആളുകള്‍ തടഞ്ഞുവെച്ച് മർദ്ദിച്ചെന്നും അമ്മ ആരോപിക്കുന്നു.അതേ സമയം, ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘത്തില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള കൂടിയാലോചനകളിലാണ് കർണാടക ആഭ്യന്തരവകുപ്പ്. സംഘത്തിലെ ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിസിപി സൗമ്യലതയാണ് ഇന്നലെ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘത്തില്‍ നിന്ന് പിൻമാറിയത്.
ഐടി കമ്ബനികളില്‍ നിയമനം കുറഞ്ഞു; ജീവനക്കാരുടെ വര്‍ധന ടിസിഎസിലും ഇൻഫോസിസിലും മാത്രം
രാജ്യത്ത് ഐടി കമ്ബനികളില്‍ നിയമനം കുറഞ്ഞനിലയില്‍ തുടരുന്നു. നിർമിതബുദ്ധിയുടെ കടന്നു വരവും ആഗോള അനിശ്ചിതത്വങ്ങളുമാണ് നിയമനങ്ങള്‍ കുറയാനിടയാക്കിയതെന്നാണ് കരുതുന്നത്.മുൻനിര ഐടി കമ്ബനികളില്‍ ടി.സി.എസ്, ഇൻഫോസിസ് എന്നിവ യില്‍ മാത്രമാണ് ഏപ്രില്‍, ജൂണ്‍ കാലയളവില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വർധന രേഖപ്പെടുത്തിയത്. ഇതില്‍ത്തന്നെ ടി.സി.എസ് മാത്രമാണ് നാലക്കത്തില്‍ എണ്ണംകൂട്ടിയത്. മറ്റു കമ്ബനികളില്‍ തുടക്കക്കാരെയടക്കം നിയമിച്ചിട്ടുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് കൂ ടുതലായതിനാല്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തിലും ഇതു പ്രതിഫലിച്ചിട്ടുണ്ട്.
ടി.സി.എസ്, ഇൻഫോസിസ്,എച്ച്.സി.എല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നിങ്ങനെ അഞ്ചുകമ്ബനികളിലുമായി ഏപ്രില്‍, ജൂണ്‍ കാലയളവില്‍ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,295 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ടി.സി.എസില്‍ ഇത്തവണ 5,000 പേർ അധികമായെത്തിയിട്ടുണ്ട്. അതേസമയം, ഇവരില്‍ എത്ര പേർ തുടക്കക്കാരായുണ്ടെന്നത് കമ്ബനി വ്യക്തമാക്കിയിട്ടില്ല. ഇൻഫോസില്‍ 210 പേർകൂടി.അതേസമയം, എച്ച്.സി.എല്‍ ടെക്കില്‍ 269 പേരുടെയും വിപ്രോ യില്‍ 114 പേരുടെയും ടെക് മഹീന്ദ്രയില്‍ 622 പേരുടെയും കുറവുണ്ടായി.
എല്‍.ടി.ഐ മൈൻഡ്ട്രീയില്‍ 418 പേരുടെ കുറവു രേഖ പ്പെടുത്തി.എച്ച്.സി.എല്‍ ടെക് ആദ്യപാദത്തില്‍ 1,984 തുടക്കക്കാരെ നിയമിച്ചിട്ടുണ്ട്. ടെക് മഹീന്ദ്രയിലിത് 250 പേർ മാത്രമാണ്. എല്‍.ടി.ഐ മൈൻഡ്ട്രീ 1,600 തുടക്കക്കാരെ നിയമിച്ചു. 2024-25 സാമ്ബത്തിക വർഷം ആദ്യപാദത്തില്‍ ഈ കമ്ബനികളില്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ 2,074 പേരുടെ കുറവുണ്ടായിരുന്നു.