Home Featured ബെംഗളൂരുവില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കാറിന് മുകളിലേക്ക് വീണ് അമ്മയും മകളും ചതഞ്ഞ് മരിച്ചു

ബെംഗളൂരുവില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കാറിന് മുകളിലേക്ക് വീണ് അമ്മയും മകളും ചതഞ്ഞ് മരിച്ചു

by admin

ബെംഗളൂരു: കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രക്ക് കാറിന് മുകളില്‍ വീണ് കാറിലുണ്ടായിരുന്ന അമ്മയും മകളും മരിച്ചു. കഗ്ഗലിപുര സ്വദേശികളായ ഗായത്രി കുമാര്‍ (46), മകള്‍ സമത (16) എന്നിവരാണ് മരിച്ചത്. കഗ്ഗലിപുര-ബന്നാര്‍ഘട്ട റോഡില്‍ രാവിലെയായിരുന്നു അപകടം.

ഷേര്‍വുഡ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ സ്‌കൂളില്‍ വിടാനായി കാറില്‍ വരുകയായിരുന്ന ഗായത്രിയുടെ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് വന്ന ട്രക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന എമര്‍ജെന്‍സി അലാമിന്റെ സഹായത്തില്‍ അപകടസ്ഥലത്തെത്തിയ ഗായത്രിയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ്‌ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ശിക്ഷിക്കപ്പെട്ടയാള്‍ മരിച്ചാല്‍ പിഴത്തുക അവകാശിയില്‍നിന്ന് ഈടാക്കാം: ഹൈക്കോടതി

ബംഗളൂരു: കേസില്‍ പിഴശിക്ഷയ്ക്കു വിധിക്കപ്പെട്ടയാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവില്‍നിന്നോ പിന്തുടര്‍ച്ചാവകാശിയില്‍നിന്നോ തുക ഈടാക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. മരിച്ചയാളുടെ വസ്തുവില്‍നിന്നോ അതു കൈവശം വയ്ക്കുന്ന അവകാശിയില്‍നിന്നോ തുക ഈടാക്കാനാണ് ജസ്റ്റിസ് ശിവശങ്കര്‍ അമരാണ്ണവരുടെ ഉത്തരവ്.

ഹാസനിലെ തോട്ടിലെ ഗൗഡ എന്നയാള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഗൗഡയ്ക്ക് ഹാസന്‍ അഡീഷണല്‍ സെഷന്‍സ് കോടതി 29,204 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഇലക്‌ട്രിസിറ്റി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.

സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഗൗഡ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വാദം നടന്നുകൊണ്ടിരിക്കെ ഗൗഡ മരിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്‍ മരിച്ചതായും ബന്ധുക്കളോ അവകാശികളോ കേസ് നടത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് അവകാശികളില്‍ നിന്നു പിഴത്തുക ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട.

You may also like

error: Content is protected !!
Join Our WhatsApp Group