ബെംഗളൂരു • സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച സാഹചര്യത്തിൽ നമസ്കാര സമയം അറിയാൻ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്കുവിളി നിർത്തണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി ആവശ്യപ്പെട്ടു. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിശ്വാസികൾ അലാം വച്ചുണർന്ന് നമസ്കാരത്തിനായി മസ്ജിദുകളിലേക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഉച്ചഭാഷിണിയിലും ടെയുള്ള ശബ്ദമലിനീകരണം സംബന്ധിച്ച ഹൈക്കോടതി വിധി ബലം പ്രയോഗിച്ചല്ല, മറിച്ച് എല്ലാ വരെയും വിശ്വാസത്തിലെടുത്ത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണു സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. മസ്ജിദുകളിൽ ഉച്ചഭാഷിണി വിലക്കണമെന്ന ആവശ്യവുമായി ബജ്റങ്ങളും ശ്രീരാമസേനയും രംഗത്തു വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
മുഖ്യമന്ത്രി അശക്തനോ സിദ്ധരാമയ്യ
നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് രാഷ്ട്രീയ നേട്ടങ്ങൾ ക്കായി ബിജെപി വർഗീയ പ്രശ്നങ്ങൾ ഉയർത്തിവിടുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്തുവന്നു. ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ക്രിസ്ത്യൻ പള്ളികളിലും ഉച്ചഭാഷിണിയും സ്പീക്കറുകളും ഏറെ കാലമായി പ്രവർത്തിപ്പിച്ചു വരുന്നു. ജനങ്ങൾക്ക് അതുകൊണ്ട് എന്തു ദോഷമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ക്രമ സമാധാനത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാത്ത വിധം അശക്തനാണോ മുഖ്യമന്ത്രിയെന്നും സിദ്ധരാമയ്യ ചോദിച്ചു. അതേസമയം, സമീപ കാലത്തുണ്ടായ സാമൂഹിക പ്രശ്നങ്ങൾക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടിൽ. കോൺഗ്രസും ദളുമാണ് അവരുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ചില സമുദായങ്ങളെ പ്രീണിപ്പിക്കുന്നതെന്നും കട്ടീൽ ആരോപിച്ചു.