Home Featured ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13-കാരിയുടെ മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ.

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13-കാരിയുടെ മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ.

by admin

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 13-കാരിയുടെ മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ വിവേക് നഗർ മായാബസാറിലെ കൊലഗേരി സ്വദേശി സ്റ്റാലിനാണ്(32)അറസ്റ്റിലായത്.ദുരന്തത്തിൽ മരിച്ച യെലഹങ്ക സ്വദേശി ദിവ്യാംശിയുടെ അമ്മ അശ്വിനി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അതേസമയം, ഇയാൾ മോഷ്‌ടിച്ച ആഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ദിവ്യാംശി അണിഞ്ഞ അഞ്ചുഗ്രാമിലധികം തൂക്കമുണ്ടായിരുന്ന മാലയും ആറ് ഗ്രാം തൂക്കമുണ്ടായിരുന്ന കമ്മലുമാണ് മോഷ്ടിച്ചത്. ബൗറിങ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.മൃതദേഹം പോലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ ദേഹത്ത് ആഭരണങ്ങളുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറിയപ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനെപ്പറ്റി പിന്നീട് ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോൾ വ്യക്തമായ വിവരംനൽകാൻ ആരും തയ്യാറായില്ല. തുടർന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.

അമിത മദ്യപാനശീലമുള്ള ആളാണ് സ്റ്റാലിനെന്ന് പോലീസ് പറഞ്ഞു. ഇക്കാരണത്താൽ ഇയാളെ നേരത്തേ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. സ്റ്റേഡിയം ദുരന്തമുണ്ടായപ്പോൾ കൂടുതൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതിനാൽ സഹായിക്കാനായി ഇയാളെ വിളിക്കുകയായിരുന്നു.ഇതിനിടെയാണ് ദിവ്യാംശി അണിഞ്ഞിരുന്ന ആഭരണങ്ങൾ മോഷ്‌ടിച്ചതെന്ന് പോലീസ് പറഞ്ഞു. ദിവ്യാംശിയുടെ ജന്മദിനത്തിന് അവളുടെ അമ്മാവൻ വാങ്ങിക്കൊടുത്തതാണ് മോഷ്ടിച്ച കമ്മലുകളെന്ന് അശ്വിനി പറഞ്ഞു.

ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ’; കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച്‌ പറഞ്ഞ ആസിഫിന് വിമര്‍ശനം

നടൻ കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച്‌ പരാമർശം നടത്തിയ നടൻ ആസിഫ് അലിക്കെതിരെ വ്യാപക വിമർശനം. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ വച്ച്‌ വെള്ളിയാഴ്ച രാത്രിയാണ് കലാഭവൻ നവാസ് മരണപ്പെട്ടത്.രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സിനിമാലോകവും ആരാധകരും നവാസിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ്. ഇതിനിടെയാണ് ആസിഫിന്റെ പരാമർശം. ഒരു പരിപാടിയില്‍ ഇതിനെക്കുറിച്ച്‌ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് നിശ്ചയിക്കാൻ ആർക്കും സാധിക്കില്ലെന്നും അതിനാല്‍ ഉള്ള സമയം നല്ലപോലെ ജീവിക്കണമെന്നുമാണ് ആസിഫ് പറയുന്നത്.’ഈയ്യൊരു അവസരത്തില്‍ പറയാൻ പാടുണ്ടോ എന്നറിയില്ല. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകനും പ്രിയപ്പെട്ടവനുമായിരുന്ന കലാഭവന്‍ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിംഗ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത്, ജീവിതത്തില്‍ എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നത് നമുക്കറിയില്ല എന്നതാണ്.

കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചൊരു ലൊക്കേഷനില്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങുമ്ബോള്‍ അറിഞ്ഞില്ല ഇനി അദ്ദേഹത്തെ കാണില്ലെന്ന്. അത്രേയും അസ്ഥിരമാണ് ജീവിതം. നമുക്ക് ചെയ്യാനുള്ള കാര്യം ഒന്ന് മാത്രമാണ്. ഉള്ള സമയം അടിപൊളിയാക്കുക’- എന്നാണ് ആസിഫ് പറഞ്ഞത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.’ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല.

ഇമ്മാതിരി മോട്ടിവേഷൻ, ദുഃഖ വാർത്ത ചേർത്ത് പറയേണ്ടിയിരുന്നില്ല’, ‘അവിടെ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നു, ആ മനുഷ്യനുവേണ്ടി ഒരു ആദരാഞ്ജലി പറഞ്ഞിരുന്നെങ്കില്‍ ഇല്ലെങ്കില്‍ എല്ലാവർക്കും പ്രാർത്ഥിക്കാം എന്ന് പറയുകയാണെങ്കില്‍ എത്ര നന്നായിരുന്നു. പകരം അടിപൊളിയാക്കാം എന്ന്’, ‘ കഷ്ടം ഇങ്ങനെ ആണോ പ്രസന്റ് ചെയ്യെണ്ടേ’, ‘ആസിഫ് താങ്കളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു, പക്ഷേ ഇത് വളരെ മോശം ആയിപ്പോയി’, ‘ ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ. മരിച്ചിട്ട് മൂന്ന് ദിവസം പോലും ആയിട്ടില്ല. ആ കുടുംബം എങ്ങനെയാടോ ഇതൊക്കെ ഉള്‍കൊള്ളുക’, ‘സഹപ്രവർത്തകൻ മരണപ്പെട്ടു കിടക്കുന്നു. ഞാൻ വിചാരിച്ചു നവാസിനു വേണ്ടി പ്രാർത്ഥിക്കാനാ പറയുക എന്ന് പിന്നെ അടിച്ചു പൊളിക്കാൻ അല്ലെ’- ഇങ്ങനെ പോകുന്നു കമന്റുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group