ബംഗളുരു: കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബാഗുകൾ പരിശോ ധിക്കാൻ കൂടുതൽ സ്കാനറുകളും അടിയന്തര വൈദ്യ സഹായത്തിനുള്ള സൗകര്യങ്ങളും ഏർ പ്പെടുത്താൻ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി(പിഎസി) നിർദേശിച്ചു.
പിഎസി ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണ സ്റ്റാളുകൾ, വിശ്രമ മുറികൾ, ശുചിമുറി കൾ എന്നിവ പരിശോധിച്ചു. സ്റ്റേഷനിലെ ശുചിത്വം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങളും വിലയിരുത്തി. രാജ്യത്ത് ആദ്യമായി റെയിൽവേ സ്റ്റേഷനിൽ നിർമിച്ച ടണൽ അക്വേറിയം സന്ദർശിച്ച സമിതി ഇ-ബൈക്ക് സർവീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയ ഇന്ത്യൻ റെയിൽ വേ സ്റ്റേഷൻ ഡവലപ്മെന്റ് കോർപറേഷനെ(ഐആർഎ സ്ഡിസി) അഭിനന്ദിക്കുകയും ചെയ്തു.