Home Uncategorized ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ് ;പിന്നില്‍ പ്രണയപ്പക’; സ്ഫോടനം ആസൂത്രണം ചെയ്തത്.

ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ് ;പിന്നില്‍ പ്രണയപ്പക’; സ്ഫോടനം ആസൂത്രണം ചെയ്തത്.

by admin

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തില്‍ ട്വിസ്റ്റ് . സംഭവവത്തിന് പിന്നില്‍ പ്രണയപ്പകയാണെന്നാണ് സൂചന.നവംബർ 15 നാണ് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച്‌ ബാഗല്‍കോട്ട് സ്വദേശി ബസവരാജേശ്വരി യരണാല (35)യുടെ രണ്ട് കൈപ്പത്തികളും നഷ്ടമായത് . ഒരു ഹെയർ ഡ്രയർ സ്‌ഫോടനം കൊണ്ട് ഇത്ര ഭീകരമാകുമോയെന്ന കാര്യത്തില്‍ അന്ന് പോലീസിലും സംശയം ജനിച്ചിരുന്നു . തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രണയപ്പകയുടെ വിവരങ്ങള്‍ പുറത്ത് വന്നത് .

ബസവരാജേശ്വരി യരണാലയുടെ ഭർത്താവ് സൈനികനായിരുന്നു . കശ്മീരില്‍ വച്ച്‌ വൈദ്യുതാഘാതമേറ്റാണ് അദ്ദേഹം മരണപ്പെട്ടത് . അതിന് ശേഷം ബസവരാജേശ്വരി സിദ്ധപ്പ ശിലാവന്ത് എന്ന യുവാവുമായി പ്രണയത്തിലായി . എന്നല്‍ ബസവരാജേശ്വരിയുടെ സുഹൃത്ത് ശശികല ഈ ബന്ധത്തെ എതിർക്കുകയും, ബസവരാജേശ്വരിയെ വിലക്കുകയും ചെയ്തു . തുടർന്ന് ബസവരാജേശ്വരി സിദ്ധപ്പയോട് സംസാരിക്കുന്നത് നിർത്തി. ഇതിനെല്ലാം കാരണം ശശികലയാണെന്ന് മനസിലായതോടെയാണ് സിദ്ധപ്പ ശശികലയോട് പ്രതികാരം ചെയ്യാനായി ഡ്രയറില്‍ ഗ്രാനൈറ്റ് ഡിറ്റണേറ്റർ സ്ഥാപിച്ച്‌ ശശികലയ്‌ക്ക് കൊറിയർ അയച്ചുകൊടുക്കുകയായിരുന്നു.

എന്നാല്‍ ശശികല സ്ഥലത്ത് ഇല്ലാത്തതില്‍ പാഴ്സല്‍ സ്വീകരിച്ചത് ബസവ രാജേശ്വരിയായിരുന്നു . അവർ ഇത് ഓണ്‍ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.16 വർഷമായി ഡോള്‍ഫിൻ എന്ന ഗ്രാനൈറ്റ് കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു സിദ്ധപ്പ. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group