ബെംഗളൂരു∙ മെട്രോ നിർമാണത്തിന്റെ ഭാഗമായി ഔട്ടർ റിങ് റോഡിൽ കൂടുതൽ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം വരുന്നു. സിൽക്ക്ബോർഡ്–കെആർ പുരം, കെആർ പുരം–വിമാനത്താവള പാത എന്നിവയുടെ നിർമാണത്തിന്റെ ഭാഗമായാണു നിയന്ത്രണങ്ങൾ. ഹെബ്ബാൾ ജംക്‌ഷനിൽ നിന്ന് നാഗവാര ഭാഗത്തേയ്ക്കുള്ള സർവീസ് റോഡ് പൂർണമായി അടച്ചു.കൂടാതെ ഹെബ്ബാൾ മേൽപാലത്ത ബന്ധിപ്പിച്ചുള്ള പുതിയ റാംപ് നിർമാണത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
വിമാനത്താവളത്തിലേക്കുള്ളവർ കൂടുതലായി ആശ്രയിക്കുന്ന ബെള്ളാരി റോഡിലെ ഹെബ്ബാൾ ജംക്‌ഷനിൽ കൂടുതൽ ഗതാഗത നിയന്ത്രണം വരും ദിവസങ്ങളിൽ ഏർപ്പെടുത്തുമെന്നു ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ.അനുചേത് പറഞ്ഞു.
ലഹരി കച്ചവടം എതിര്‍ത്തയാളെ കുടുംബത്തിനു മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി
മയക്കു മരുന്ന് കച്ചവടത്തെ എതിർത്തയാളെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ദർഗ ഗലിയിലാണ് കൊലപാതകം നടന്നത്.നാല്‍പ്പതുകാരനായ ഷക്കീർ അലി എന്ന ആളാണ് കൊല്ലപ്പെട്ടത്.പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് ഷക്കീറിൻറെ വീട്ടിലേക്ക് ഒരു കൂട്ടം ആക്രമികള്‍ ആയുധങ്ങളുമായി അതിക്രമിച്ച് കടന്ന് അക്രമിക്കുകയായിരുന്നു. മറ്റ് രണ്ട് കുടുംബാംങ്ങള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷക്കീർ മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ ഇമ്രാൻ പതാൻ, ഭാര്യ ഫാത്തിമ സക്കീർ അലി, സക്കീർ അലി സെന്തോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കു മരുന്നു വില്‍പ്പനയുള്‍പ്പെടെ നിരവധിക്കേസുകളില്‍ പ്രതികളാണ് പിടിയിലായവർ. പ്രതികള്‍ക്കെതിരെ ഇരയുടെ കുടുംബം മുന്നോട്ടു വന്നു. പ്രതികളെ സംരക്ഷിക്കുന്നതിനായി ഭാഭ ആശുപത്രിയിലെ ജീവനക്കാർ വ്യാജ റിപ്പോർട്ടുകള്‍ തയാറാക്കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണം ശരിവയ്ക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.പ്രതികളില്‍ നിന്ന് ജീവനില്‍ ഭീഷണി ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്ന് ഷക്കീറിന്റെ സഹോദരി പരാതിപ്പെട്ടു.