കബണ്‍ പാർക്കില്‍ വാരാന്ത്യ ദിനങ്ങളില്‍ എത്തുന്ന സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് പാർക്കിന് സമീപം കൂടുതല്‍ ഇടങ്ങളില്‍ വാഹന പാർക്കിങ് അനുവദിക്കാൻ ബംഗളൂരു ട്രാഫിക് പൊലീസ് തീരുമാനിച്ചു.ഞായറാഴ്ചകളില്‍ ഓള്‍ഡ് കെ.ജി.ഐ.ഡി (കർണാടക ഗവ. ഇൻഷുറൻസ് ഡിപാർട്മെന്റ്) ബില്‍ഡിങ്ങിന് സമീപം പാർക്കിങ് ഏരിയയില്‍ ഇനി മുതല്‍ വാഹനങ്ങള്‍ നിർത്തിയിടാം.
പ്രവൃത്തിദിവസമല്ലാത്ത ശനിയാഴ്ചകളില്‍ ഹൈകോർട്ടിന് സമീപത്തെ പാർക്കിങ് ഏരിയയിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാം. കബണ്‍ പാർക്കിന് സമീപത്തെ മറ്റു പാർക്കിങ് ഏരിയകളിലെന്നപോലെ ഇവിടെയും പാർക്കിങ് ഫീ നല്‍കേണ്ടിവരും. ഇതോടെ 200 കാറുകളും 400 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനാവും. രാവിലെ ആറു മുതല്‍ വൈകീട്ട് 6.30 വരെയാണ് പാർക്കിങ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയം. ബൈക്കിന് മണിക്കൂറിന് 25 രൂപയും കാറിന് 50 രൂപയുമാണ് കബണ്‍ പാർക്കിന് സമീപത്തെ പാർക്കിങ് ചാർജ്.
മൃതദേഹത്തില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ; ദൃശ്യങ്ങള്‍ പുറത്ത്
യു.പിയില്‍ മൃതദേഹത്തില്‍ നിന്ന് സ്വർണാഭരണം മോഷ്ടിച്ച് ആശുപത്രി ജീവനക്കാരൻ. മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് ഇയാള്‍ ആഭരണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു.സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വലിയ പ്രതിഷേധമാണ് ഉയരുന്നത്.യു.പിയിലെ ഹിരണ്വാദ ഗ്രാമത്തില്‍ നിന്നുള്ള സചിൻ കുമാറിന്റെ ഭാര്യ 26കാരിയായ ശ്വേത വാഹനാപകടത്തിലാണ് മരിച്ചത്.
തുടർന്ന് അവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വനിത പൊലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുന്നതിന് മുമ്ബ് പരിശോധന നടത്തി. ഈ പരിശോധനയില്‍ യുവതിയുടെ മൃതദേഹത്തില്‍ നിന്ന് കമ്മലുകള്‍ നഷ്ടമായതായി കണ്ടെത്തി. പൊലീസാണ് കമ്മലുകള്‍ മോഷ്ടിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ആശുപത്രി ജീവനക്കാരനായ വിജയ് തനിക്ക് കമ്മലുകളിലൊന്ന് നിലത്തുനിന്ന് ലഭിച്ചുവെന്ന് പറഞ്ഞ് പൊലീസിന് നല്കി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് വിജയ് ആണ് കമ്മലുകള്‍ മോഷ്ടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.ഇയാള്‍ ആഭരണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കിഷോർ അഹുജ പൊലീസിന് പരാതി നല്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു