ബെംഗളൂരു: തുംകൂറിലേക്ക് നമ്മ മെട്രോ ലൈന്‍ നീട്ടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം. മെട്രോ പാതയ്ക്ക് പകരം സബര്‍ബന്‍ റെയിലിന്റെ വികസനമാണ് മികച്ച ബദലെന്നാണ് ഒരു വിഭാഗം യാത്രക്കാരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും വ്യക്തമാക്കുന്നത്.
ഗ്രീന്‍ ലൈന്‍ തുംകൂറിലേക്ക് നീട്ടുന്നത് യാത്ര സുഗമമാക്കില്ലെന്നും സാമ്പത്തികമായി ലാഭകരമാവില്ലെന്നും ഇവര്‍ വാദിക്കുന്നു. ‘മെട്രോ ചെറിയ നഗര ദൂരങ്ങള്ക്കുള്ളതാണ്, അല്ലാതെ 70-80 കിലോമീറ്റര്‍ അകലെയുള്ള നഗരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയല്ല. നമ്മ മെട്രോ തുംകൂറിലേക്ക് നീട്ടുന്നത് ഭീമമായ ചെലവ് വരുത്തും.
നിര്‍മ്മാണത്തിന് വര്‍ഷങ്ങളെടുക്കും. പോരാത്തതിന് പാത കടന്നുപോകുന്ന മേഖലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മൂലം ഏറെക്കാലം ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്യും. 200 രൂപയ്ക്ക് ഒരു ഭാഗത്തേക്ക് 60 കിലോമീറ്റര്‍ പിന്നിടാന്‍ രണ്ട് മണിക്കൂറോളം എടുത്തേക്കാമെന്നതാണ് മറ്റൊരു പ്രശ്നം.
അതിനാല്‍ പ്രായോഗികമായ പരിഹാരം സബര്‍ബന്‍ റെയില്‍വേ ശക്തിപ്പെടുത്തുക എന്നതാണ്. സബര്‍ബന്‍ ഇതിനോടകം തന്നെ ബെംഗളൂരുവിനെയും തുംകൂറിനെയും ഒരു മണിക്കൂറിനുള്ളില്‍ ബന്ധിപ്പിക്കുന്നുണ്ട്’- സിറ്റിസണ്‍സ് ഫോര്‍ സിറ്റിസണ്‍സ് (C4C) സ്ഥാപകന്‍ രാജ് കുമാര്‍ ദുഗര്‍ പറയുന്നു.
ബെംഗളൂരു പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങള്‍ക്ക് മെട്രോ പദ്ധതി ഏറ്റവും അനുയോജ്യമാണെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, ദീര്‍ഘദൂര യാത്രയ്ക്ക് സബര്‍ബന്‍ റെയിലോ അല്ലെങ്കില്‍ റീജ്യയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പോലുള്ള ബദലുകളോ ആണ് ആവശ്യമെന്നാണ് ഇവരുടെ വാദം.
ഇത് കൂടുതല്‍ കാര്യക്ഷമവും താങ്ങാനാവുന്നതും സുസ്ഥിരവുമാണെന്നും രാജ് കുമാറിനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. തുംകൂര്‍ പാതയ്ക്കായുള്ള ഡിപിആര്‍ തയ്യാറാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബിഎംആര്‍സിഎല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ ചെലവ്, അധിക സമയവുo വേണ്ട’ ; ബെംഗളൂരു നമ്മ മെട്രോ പദ്ധതിയിലെ സുപ്രധാന പ്രഖ്യാപനത്തിനെതിരെ ഒരു വിഭാഗം
previous post