ബംഗളൂരു: കർണാടകയുടെ മഴക്കാല ദൃശ്യങ്ങള്‍ ആസ്വദിക്കാൻ കർണാടക ആർ.ടി.സിയുടെ വിനോദ സഞ്ചാര പാക്കേജ്. ജോഗ്, ഗഗനചുക്കി, ബാരാചുക്കി വെള്ളച്ചാട്ടങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് യാത്ര.
ബംഗളൂരുവില്‍ നിന്ന് ശിവമൊഗ്ഗയിലെ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് നോണ്‍ എ.സി സ്ലീപ്പർ ബസ് സർവിസ് വെള്ളിയാഴ്ച ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ മജസ്റ്റിക് കെംപഗൗഡ ടെർമിനലില്‍ നിന്ന് രാത്രി 10.30ന് പുറപ്പെടും. തിരിച്ച് ബംഗളൂരുവിലേക്കുള്ള സർവിസ് ശിവമൊഗ്ഗയിലെ സാഗരയില്‍നിന്ന് രാത്രി 10ന് പുറപ്പെടും. മുതിർന്നവർക്ക് ഭക്ഷണം ഉള്‍പ്പെടെ 3000 രൂപയും കുട്ടികള്‍ക്ക് (6-12 വയസ്സ് വരെ) 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സോമനാഥപുര- തലക്കാട്- ഗഗനചുക്കി- മധ്യരംഗ- ബാരാചുക്കി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ സർവിസ്. ഇതിനായി ശനി, ഞായർ ദിവസങ്ങളില്‍ എക്സ്പ്രസ് ബസ് മജസ്റ്റിക്കില്‍ നിന്ന് രാവിലെ 6.30ന് പുറപ്പെടും. ആദ്യ സർവിസ് ശനിയാഴ്ച ആരംഭിക്കും. തിരിച്ച് ബംഗളൂരുവിലേക്ക് ഗഗനചുക്കിയില്‍ നിന്ന് രാത്രി ഒമ്ബതിന് ബസ് പുറപ്പെടും. ഭക്ഷണം ഉള്‍പ്പെടാതെ മുതിർന്നവർക്ക് 500 രൂപയും കുട്ടികള്‍ക്ക് 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിന്: www.ksrtc.in