Home Featured ഇത്തവണ കർണാടകയില്‍ ശക്തമായ മണ്‍സൂണ്‍

ഇത്തവണ കർണാടകയില്‍ ശക്തമായ മണ്‍സൂണ്‍

by admin

ബംഗളൂരു: തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ ഇത്തവണ കർണാടകയില്‍ ശക്തമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 106 ശതമാനം കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രം മുൻ ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ വർഷത്തെ എല്‍നിനോ പ്രഭാവത്തെതുടർന്നാണ് കർണാടകയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ടത്. മേയ് 15ഓടെ എല്‍ നിനോ പ്രതിഭാസം കുറയുമെന്നാണ് കരുതുന്നത്. ലാ നിനോ പ്രതിഭാസമാണ് ഇപ്പോള്‍ വരുന്നത്. ഇത് സമുദ്രത്തിലെ താപനില വർധിക്കാനും അതുവഴി കൂടുതല്‍ മഴ ലഭിക്കാനും കാരണമാകും. ലാ നിനോ പ്രതിഭാസമുള്ള വർഷങ്ങളിലെല്ലാം അധിക മഴ ലഭിച്ചിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളില്‍ നല്ല മഴയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group