ബെംഗളൂരു: ജൂൺ ആദ്യവാരം കർണാടകത്തിലേക്ക് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ജൂൺ 13നോ 14നോ മൺസൂൺ തലസ്ഥാന നഗരമായ ബെംഗളൂരു തൊടും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മൺസൂണിൻ്റെ വരവ് നീളാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക്പടിഞ്ഞാറൻ മൺസൂൺ നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിക്കഴിഞ്ഞു. ജൂൺ ഒന്ന് അല്ലെങ്കിൽ രണ്ട് തീയതികളിലായി മൺസൂൺ കേരളാ തീരം തൊടും. ജൂൺ ആറ് അല്ലെങ്കിൽ ഏഴ് തീയതികളിലായി കർണാടക തീരത്തേക്ക് പ്രവേശിക്കുന്ന മൺസൂൺ ജൂൺ 14ഓടെ സംസ്ഥാനത്തിൻ്റെ തെക്കൻ മേഖലയിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം.