ബംഗളൂരു: ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസ് വന്യജീവി സങ്കേതത്തിൽ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും വിഷം നൽകി കൊലപ്പെടുത്തിയതിന് പിന്നാലെ, ചാമരാജനഗറിലെ ഗുണ്ടൽ പേട്ടിൽ 20 ലേറെ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയെ വിഷം നൽകി കൊലപ്പെടുത്തിയ താണെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം.
മരണകാരണം കണ്ടെത്താൻ വനം വകുപ്പ് മൃതദേ ഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ വേട്ടക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതു ന്നു. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് ബന്ദിപ്പൂ ർ ബഫർസോൺ മേഖലയിൽ കുരങ്ങുകളെ കൂട്ട ത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയശേഷം കണ്ടെഗള-കൊളസേഗ റോഡരികി ൽ തള്ളിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
വഴിയാത്രക്കാരാണ് സംശയകരമായ നിലയിൽ ചാ ക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ചാക്കുകൾ തുറന്നുനോക്കിയപ്പോൾ കുരങ്ങുകളുടെ ജഡം ക ണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തിന് ജീവനുണ്ടായി രുന്നതായി നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നാട്ടുകാർക്കിടയിൽ രോഷം ഉയർന്നിട്ടുണ്ട്.
ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്ക ണമെന്ന് അവർ ആവശ്യപ്പെട്ടു. ചാമരാജ് നഗർ ജില്ലയിൽ എം.എം ഹിൽസിൽ അഞ്ചു കടുവകളെ വിഷം നൽകി കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗതിയിലാണ്.തങ്ങളുടെ പ്രദേശത്ത് കുരങ്ങുകളെ കൂട്ടക്കൊല ചെയ്തിട്ടില്ലെന്നും മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള ആരോ പാതകം ചെയ്ത ശേഷം കുരങ്ങുകളുടെ ശവം തങ്ങളുടെ ഗ്രാമത്തിലെ ഹൈവേയിൽ ഉപേക്ഷി ക്കുകയായിരുന്നെന്നും പ്രദേശവാസിയായ ശിവമൂർത്തി ആരോപിച്ചു.
തങ്ങൾക്ക് കുരങ്ങുകളുടെ ഒരു ശല്യവും ഉണ്ടായിരു ന്നില്ലെന്നും അവയെ തങ്ങൾ ദൈവത്തെപ്പോലെ ആരാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ നാട്ടുകാ ർ, കുറ്റവാളികൾക്കെതിരെ വനംവകുപ്പ് കർശന നി യമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കുരങ്ങുകളെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ശ്രദ്ധതിരിക്കാനായി ബന്ദിപ്പൂർ ബഫ ർസോണിൽ കൊണ്ടുവന്നു തള്ളിയതാകാമെന്നുത ന്നെയാണ് വനംവകുപ്പിൻ്റെയും നിഗമനം.വനംവകുപ്പിന്റെറെ ഉന്നത ഉദ്യോഗസ്ഥരും ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി.
പ്രദേശത്തെ റോഡിന് സമീപത്തെ വീടുകളിലെയും കടകളിലെയും ഫാം ഹൗസുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും തേടിപ്പിടിച്ചുവരുകയാണ്.ഇതുവഴി ചാക്കുകെട്ടുകൾ കൊണ്ടുവന്ന വാഹനത്തെ കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പിന്റെ്റെ അന്വേഷണ സംഘം.
ഞാൻ മരിക്കുന്നു… കാരണം സൂര്യവംശി ടീച്ചര്‍’ അധ്യാപകൻ ശകാരിച്ചതിന് 10ാം ക്ലാസുകാരൻ ജീവനൊടുക്കി, അധ്യാപകന് മര്‍ദ്ദനം
മഹാരാഷ്ട്രയിലെ അമരാവതിയില്‍ അധ്യാപകൻ വഴക്കുപറഞ്ഞതില്‍ മനംനൊന്ത് 10-ാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.ജയ് ബജ്രംഗ് വിദ്യാലയത്തിലെ വിദ്യാർത്ഥിയായ വിവേക് മഹാദേവ് റാവുത്ത് (15) ആണ് ജീവനൊടുക്കിയത്. തന്നെ വഴക്കുപറയുകയും മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്ത അധ്യാപകനാണ് മരണത്തിന് ഉത്തരവാദിയെന്ന് വിവേക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.ക്ലാസില്‍ അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാൻ കഴിയാതിരുന്നതിനെ തുടർന്ന് വിവേകിനെ അധ്യാപകൻ വഴക്ക് പറഞ്ഞിരുന്നു.
ഇത് പറഞ്ഞ് സഹപാഠികളും പരിഹസിച്ചു. അധ്യാപകൻ ദേഷ്യപ്പെടുകയും വിവേകിന്റെ മാതാപിതാക്കളോട് പരാതി പറയുമെന്നും താക്കീത് ചെയ്തുവെന്ന് എൻഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ‘നീ പഠിക്കുന്നില്ലെന്ന് ഞാൻ മാതാപിതാക്കളോട് പറയും,” എന്ന് അധ്യാപകൻ പറഞ്ഞതായാണ് റിപ്പോർട്ട്. ഇതില്‍ അപമാനിതനായ വിവേക് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം.”ഞാൻ തൂങ്ങിമരിക്കുന്നു… കാരണം സൂര്യവംശി ടീച്ചർ എന്നെ വഴക്കുപറഞ്ഞു, തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു” എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വിവേക് കുറിച്ചത്. വിദ്യാർത്ഥിയുടെ മരണശേഷം, സംഘടിച്ചെത്തിയ നാട്ടുകാർ അധ്യാപകനെ മർദിച്ചു. അധ്യാപകൻ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.