Home Featured കർണാടകത്തിൽ ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു

കർണാടകത്തിൽ ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു

by admin

സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു.ശിവമോഗ ജില്ലയിലെ തീർഥഹള്ളിക്ക് സമീപം ബെറ്റ ബസവാനി വനമേഖലയ്ക്കു സമീപം താമസിക്കുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാൻ പാടില്ല; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ പുതിയ മാർഗനിർദേശവുമായി ഗതാഗത വകുപ്പ്. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാൻ പാടില്ലെന്നും മാർഗനിർദേശത്തില്‍ വ്യക്തമാക്കുന്നു. റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്ബോള്‍ കുറഞ്ഞത് 50 വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ പെർമിറ്റ് വാങ്ങണം. കുറഞ്ഞത് അഞ്ച് ബൈക്കുകള്‍ ട്രാൻസ്‌പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്താലേ വാടകയ്ക്കു നല്‍കാൻ പറ്റൂ. എട്ടില്‍ കൂടുതല്‍ സീറ്റുള്ള വാഹനങ്ങള്‍ ഉടമയ്ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂവെന്നും മാർഗനിർദേശത്തില്‍ പറയുന്നു.

സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്കു നല്‍കുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. എന്നാല്‍, ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാൻ നല്‍കുന്നതില്‍ തെറ്റില്ല. സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകുന്നതും പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പരസ്യം ചെയ്തു വാടകയ്ക്കു നല്‍കുന്നതും ശിക്ഷാർഹമാണ്.

അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗതാഗത വകുപ്പ് കമ്മിഷണർ മുന്നറിയിപ്പ് നല്‍കി.റെന്റ് എ കാർ, റെന്റ് എ മോട്ടോർ സൈക്കിള്‍ വാഹനങ്ങളില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളില്‍ രജിസ്‌ട്രേഷൻ നമ്ബർ പ്രദർശിപ്പിക്കണം. ഇലക്‌ട്രിക് വാഹനങ്ങള്‍ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തിലും. വാഹനത്തിന്റെ ക്ഷമത ഉറപ്പുവരുത്താനായി ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്, യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇൻഷുറൻസ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും മാർഗനിർദേശത്തില്‍ പറയുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group