Home Featured കുരങ്ങുപനി:കർണാടകയിൽ ഒരാൾകൂടി മരിച്ചു

കുരങ്ങുപനി:കർണാടകയിൽ ഒരാൾകൂടി മരിച്ചു

by admin

ബെംഗളൂരു: കർണാടകത്തിൽ കുരങ്ങുപനി ബാധിച്ച് ഒരാൾകൂടി മരിച്ചു. ചിക്കമഗളൂർ ജില്ലയിലാണ് മരണമുണ്ടായത്. ഇതോടെ കുരങ്ങുപനിമൂലം സംസ്ഥാനത്ത് ഒരു മാസത്തിനിടെ മരിച്ചവർ രണ്ടായി.

പുതുതായി നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള 103 പേരുടെ സാംപിളുകൾ പരിശോധിച്ചതിലാണിത്. ശിവമോഗയിൽ ഒരാൾക്കും ഉത്തരകന്നഡയിൽ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 20 പേർ ചികിത്സയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group