ബംഗളൂരു: കലബുറഗി സബർബൻ പൊലീസ് സ്റ്റേഷൻ പരിധിയില്‍ എ.ടി.എം കൗണ്ടർ തകർത്ത് 18 ലക്ഷം രൂപ കൊള്ളയടിച്ചു. എ.ടി.എമ്മിലെ സി.സി.ടി.വി കാമറയില്‍ കറുത്ത പെയിന്റ് സ്പ്രേ ചെയ്ത ശേഷമാണ് കവർച്ച നടത്തിയത്.
റിങ് റോഡിലെ ഭവാനി നഗറിലെ പൂജാരി ചൗക്കിന് സമീപമുള്ള എ.ടി.എമ്മില്‍ ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. എ.ടി.എമ്മിന്റെ കാഷ് ബോക്‌സ് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നു.പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
മീന-ലാലേട്ടൻ ആണ് സൂപ്പര്‍ കോമ്ബോ, ശോഭന തള്ള ആയി ‘; ശോഭനയ്ക്കെതിരെ കമന്റ്, മറുപടി നല്‍കി തരുണ്‍ മൂര്‍ത്തി
മലയാളികളുടെ പ്രിയ കോമ്ബോയാണ് മോഹൻലാല്‍ – ശോഭന കോമ്ബോ. 15 വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിക്കുന്ന തുടരും എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തരിക്കുന്നത്. തരുണ്‍ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധാനം. സോഷ്യല്‍ മീഡിയയില്‍ നിറയെ തുടരും സിനിമയെക്കുറിച്ചുള്ള ചർച്ചയാണ്..എന്നാല്‍ ഇപ്പോള്‍ ശോഭയ്ക്കെതിരെ വന്ന ഒരു അധിക്ഷേപ കമന്റും അതിന് തരുണ്‍ മൂർത്തി നല്‍കിയ മറുപടിയുമാണ് ചർച്ചയാവുന്നത്.’ മീന ലാലേട്ടൻ ആണ് സൂപ്പർ കോമ്ബോ, ശോഭന തള്ള ആയി ‘ എന്ന കമന്റിനാണ് തരുണ്‍ മറുപടി നല്‍കിയത്. മലയാലി മീഡിയ എന്ന പേജില്‍ നിന്നാണ് ഈ കമന്റ്.
ആ കയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാൻ മാത്രം അല്ല എന്ന് പറയാൻ പറഞ്ഞു ലളിത ‘ എന്നാണ് തരുണ്‍ മൂർത്തി പറഞ്ഞത്. തരുണ്‍ എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേരാണ് ലളിത. ഫാമിലി ഡ്രാമ വിഭാഗത്തില്‍ ആണ് ഈ ചിത്രം. മോഹൻലാല്‍, ശോഭന എന്നിവർക്ക് പുറമെ ബിനും പപ്പു. ഫർഹാൻ ഫാസില്‍, മണിയൻ പിള്ള രാജു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് .ചിത്രം നിർമിക്കുന്നത്. ചിത്രേ ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തുക.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക ശേഷം തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റണ്‍ ടൈം. എമ്ബുരാൻ റെക്കോർഡുകള്‍ തീർത്ത് തിയറ്ററില്‍ പ്രദർശനം തുടരുമ്ബോഴാണ് സാധാരണക്കാരനായ ഷണ്‍മുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാല്‍ എത്തുന്നത്. തങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.കുടുംബത്തെ ഏറെ സ്നേഹിക്കന്ന ഒരു കുടുംബനാഥനാണ് ഷണ്‍മുഖൻ. ഷണ്‍മുഖന്റെ ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്.
ലാലേട്ടൻ സാധാരണക്കാരന്റെ വേഷത്തില്‍ എത്തുന്നു എന്നത് തന്നെയാണ് പ്രത്യേകത. ഈ സിനിമയില്‍ വിന്റേജ് മോഹൻലാലിനെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ഫീല്‍ഗുഡായി തുടങ്ങുന്ന സിനിമ ത്രില്ലർ സ്വഭാവത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്…