Home Featured ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല; ജാമ്യക്കാര്‍ പിന്മാറി

ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകില്ല; ജാമ്യക്കാര്‍ പിന്മാറി

by ടാർസ്യുസ്

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചെങ്കിലും ബിനീഷ് ഇന്ന് ജയില്‍ മോചിതനാകില്ല.  ജാമ്യക്കാര്‍ പിന്മാറിയ സാഹചര്യത്തില്‍ ബിനീഷ് ഇന്നും ജയിലില്‍ തന്നെ തുടരും.അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യക്കാരായി കര്‍ണാടകയില്‍ നിന്നുള്ള ആള്‍ക്കാര്‍ തന്നെ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതിനായി സമീപിച്ച രണ്ട് ജാമ്യക്കാരും അവസാനനിമിഷം പിന്മാറുകയായിരിന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു.

ശനിയാഴ്ച ബിനീഷ് ജയില്‍ മോചിതനാകുമെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായി ഒരുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന്റെ ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്.2020 ഒക്ടോബര്‍ 29-നാണ് കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.ഇതിനുശേഷം ഇ.ഡി.യുടെ കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group