Home Featured 60 പരസ്യം കണ്ടാല്‍ 240 പ്രതിഫലം; 100 പേരെ ചേര്‍ത്താല്‍ 17,600 രൂപ കമ്മീഷന്‍; ഒരു കോടി ആള്‍ക്കാരെ ചേര്‍ത്താല്‍ 352 കോടി രൂപ കമ്മീഷന്‍;മലയാളിയുടെ മണി ചെയിൻ തട്ടിപ്പിനെക്കുറിച്ചു വിശദമായി വായിക്കാം

60 പരസ്യം കണ്ടാല്‍ 240 പ്രതിഫലം; 100 പേരെ ചേര്‍ത്താല്‍ 17,600 രൂപ കമ്മീഷന്‍; ഒരു കോടി ആള്‍ക്കാരെ ചേര്‍ത്താല്‍ 352 കോടി രൂപ കമ്മീഷന്‍;മലയാളിയുടെ മണി ചെയിൻ തട്ടിപ്പിനെക്കുറിച്ചു വിശദമായി വായിക്കാം

by admin

ബംഗളുരു: പരസ്യക്കമ്ബനിയുടെ പേരില്‍ തട്ടിപ്പ് നടത്തി കോടികള്‍ സ്വന്തമാക്കിയ കേസില്‍ വിമുക്തഭടന്‍ അറസ്റ്റില്‍.രാജ്യാന്തര പരസ്യ കമ്ബനിയുടെ പേരില്‍ മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് മലയാളിയായ വിമുക്ത ഭടന്‍ എറണാകുളം ആരക്കുന്നം സ്വദേശി കെ.വി. ജോണി ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പിടികൂടിയത്. ഇയാളില്‍ നിന്നും 3.7 കോടി രൂപ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

വന്‍ തുക ലാഭം സ്വന്തമാക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബസവേശ്വര നഗറില്‍ ജെഎഎ എന്ന പേരില്‍ പരസ്യകമ്ബനി ആരംഭിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്.കമ്ബനിയുടെ വെബ്‌സൈറ്റിലൂടെ പരസ്യം കാണുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. ഇതിനായി വാട്‌സ് അപ്പ് ഗ്രൂപ്പുകള്‍, മറ്റു സമൂഹ മാധ്യമങ്ങള്‍ എന്നിവ വഴി പരസ്യം നല്‍കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

1109 രൂപ നല്‍കിയാണ് ഇയാള്‍ ഓരോരുത്തര്‍ക്കും അംഗത്വം നല്‍കിയിരുന്നത്. ഇത്തരത്തില്‍ അംഗത്വമെടുത്ത ആള്‍ ഇയാളുടെ വെബ്‌സൈറ്റില്‍ കയറി അതിലെ പരസ്യങ്ങള്‍ കാണണം, ഇതിലൂടെ പണം സമ്ബാദിക്കാം എന്നതായിരുന്നു നിബന്ധന. 2020 ഡിസംബര്‍ മുതല്‍ പ്രതി തട്ടിപ്പ് നടത്തി വരികയാണ്.

വെബ്‌സൈറ്റിലൂടെ ഒരാള്‍ക്ക് ഒരു ദിവസം 60 പരസ്യങ്ങള്‍ വരെ കാണാം. ഇതിലൂടെ ഒരു പരസ്യത്തിന് നാല് രൂപ വീതം അറുപത് പരസ്യത്തിന് 240 രൂപ ലഭിക്കുമെന്നാണ് വാഗ്ദാനം. സ്‌കീമില്‍ മറ്റുള്ളവരെ ചേര്‍ക്കുന്നതിനും കമ്മീഷന്‍ ഉണ്ട്. 100 പേരെ ചേര്‍ക്കുന്ന ഒരാള്‍ക്ക് 17,600 രൂപ നല്‍കുമെന്നും ഒരു കോടി ആള്‍ക്കാരെ ചേര്‍ത്താല്‍ 352 കോടി രൂപ കമ്മീഷന്‍ നല്‍കുമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ നാലു ലക്ഷത്തോളം ആള്‍ക്കാരെ ഇയാള്‍ ചേര്‍ത്തിട്ടുണ്ടെന്നും 30 ലക്ഷത്തോളം പേരെ അംഗങ്ങളാക്കിയ ശേഷം ബെംഗളൂരുവില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് മുങ്ങാന്‍ പദ്ധതിയിട്ടതായും ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍ നായിക് തസ്തികയില്‍ നിന്നുമാണ് ഇയാള്‍ വിരമിച്ചത്. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group