സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന മാപ്പിള ഖലാസികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് മിഷൻ കൊങ്കൻ. മലയാളസിനിമയിൽ റെക്കോർഡുകൾ തീർത്ത ഒടിയന് ശേഷമാണ്ൻ മോഹന്‍ലാലും, ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നത്.
ചിത്രത്തിൽ ഖലാസിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ തിരക്കഥ ഏതാണ്ട് പൂർത്തിയായെന്നും ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകൻ പറയുന്നു.
ചരിത്രം പറയുന്ന സിനിമ ആയതിനാൽ ഇതിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടെന്നും, വമ്പൻ പദ്ധതികൾ ആയിട്ടാണ് സിനിമ ഒരുക്കുന്നതെന്നും, മോഹൻലാലിൻറെ കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വ്യത്യസ്ത വേഷമായിരിക്കും മിഷൻ കൊങ്കനിലേതെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ബോളിവുഡ് താരം റണ്‍ദീപ് ഹൂഡയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരം ഇത് വരെ പുറത്ത് വിട്ടിട്ടില്ല.ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.
മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍റേതാണ് രചന. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് പ്രഖ്യാപന സമയത്ത് വി എ ശ്രീകുമാര്‍ അറിയിച്ചിരുന്നത്. ജിതേന്ദ്ര താക്കറെ, കമാല്‍ ജെയിന്‍, ശാലിനി താക്കറെ എന്നിവരാണ് നിര്‍മ്മാണം.
ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. “മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്‍റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം.
ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്‍റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. സംവിധായകൻ പറയുന്നു.