Home Featured മോഹന്‍ലാല്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിച്ച്‌ ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ ; മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍

മോഹന്‍ലാല്‍ ആരാധകരെ ആനന്ദത്തില്‍ ആറാടിച്ച്‌ ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ ; മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍

by കൊസ്‌തേപ്പ്

പ്രഖ്യാപന ദിവസം മുതല്‍ മോഹന്‍ലാല്‍ (Mohanlal) ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന ബി. ഉണ്ണികൃഷ്ണന്‍ (unnikrishnanB) ചിത്രം നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്(Aaraattu Movie) തിയേറ്ററുകളിലെത്തി.ആദ്യ ദിനത്തിലെ ആദ്യ ഷോ കാണുവാനായി വലിയ ജനക്കൂട്ടം തന്നെ തിയേറ്ററുകള്‍ക്ക് മുന്‍പിലെത്തിയിരുന്നു. രാവിലെ 8 മണിയോടെ കേരളത്തില്‍ ആറാട്ടിന്‍റെ ആദ്യ ഷോ ആരംഭിച്ചു. പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന പഴയ മരണ മാസ് മോഹന്‍ലാലിന്‍റെ ഗംഭീര പ്രകടനം തന്നെയാണ് ആറാട്ടില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. മുണ്ട് മടക്കി കുത്തി, മീശ പിരിച്ച്‌ മാസ് ഡയലോഗില്‍ സിനിമയിലെ ഗാനത്തിലെ വരി പോലെ ‘തലയുടെ വിളയാട്ടം’ തന്നെയാണ് ആറാട്ട്. ലോകമെമ്ബാടുമുള്ള 2700 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളും ചേര്‍ന്ന ഒരു പക്കാ സെലിബ്രേഷന്‍ ചിത്രമായാണ് ബി. ഉണ്ണികൃഷ്ണന്‍ ആറാട്ട് ഒരുക്കിയത്. ആദ്യ പകുതിയില്‍ തന്നെ കാഴ്ചക്കാരെ ആവേശത്തില്‍ എത്തിക്കുന്ന നിരവധി രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആര്‍ ഡി ഇല്ലുമിനേഷന്‍സ്, ഹിപ്പോ പ്രൈം മോഷന്‍ പിക്ചര്‍സ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴില്‍ ആര്‍.ഡി. ഇല്ലുമിനേഷന്‍സ്, ശക്തി (എം.പി.എം ഗ്രൂപ്പ്) ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുലിമുരുകന്‍ അടക്കം നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥ ഒരുക്കിയ ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ രചന.

പ്രിയദര്‍ശന്‍റെ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന് പശ്ചാത്തല സംഗീതെ ഒരുക്കിയ രാഹുല്‍ രാജാണ് ആറാട്ടിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പുലിമുരുകന്‍ എന്ന വമ്ബന്‍ ഹിറ്റിന് ശേഷം മോഹന്‍ലാല്‍ – ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

കെ.ജി.എഫിലെ വില്ലന്‍ കഥാപാത്രമായ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലന്‍. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിനുണ്ട്‌. മോഹന്‍ലാലിന് ഒപ്പം വിജയ രാഘവന്‍, സായ് കുമാര്‍, സിദ്ധിഖ്, ജോണി ആന്‍്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, ലുക്‌മാന്‍, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണന്‍ കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന എന്നിവര്‍ അണിനിരക്കുന്ന വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

വിജയ് ഉലഗനാഥ് ആണ് ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയന്‍ കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍, ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവില്‍, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവിയര്‍, ആക്ഷന്‍ അനില്‍ അരസ്, കെ രവി വര്‍മ, സുപ്രീം സുന്ദര്‍, എ വിജയ്, ഡാന്‍സ് കൊറിയോഗ്രാഫി ദിനേശ്, ഷെരീഫ് പ്രസന്ന, ലിറിക്സ് ബി കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്ബിലോട്, സൗണ്ട് മിക്സിംഗ് വിഷ്ണു സുജതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍. ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍, വാര്‍ത്താ പ്രചരണം; എം.ആര്‍ പ്രൊഫഷണല്‍.

ഒരു കുമ്പിൾ രസം വെക്കാൻ ഞാനാണ് കേമൻ!
Order@ www.mudkart.com
നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1

You may also like

error: Content is protected !!
Join Our WhatsApp Group