ബിഗ് ബോസ് മലയാളം സീസൺ 6 തുടങ്ങിയിട്ട് ഞായറാഴ്ച ഒരാഴ്ച തികയുകയാണ്. ഒരാഴ്ച തികയുമ്പോഴാണ് എലിമിനേഷൻ നടക്കുക. ഇത്തവണത്തെ ആദ്യത്തെ എലിമിനേഷൻ ഞായറാഴ്ച നടക്കാൻ പോവുകയാണ്. ആരായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോവുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇത്തവണ ആകെ എട്ട് പേരാണ് നോമിനേഷനിൽ ഉള്ളത്. ബിഗ് ബോസ് വീട്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നോമിനേഷനിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുക.
രതീഷ്, ജിന്റോ, നോറ, ശരണ്യ, അൻസിബ, റോക്കി, സിജോ, സുരേഷ് എന്നിവരാണ് നോമിനേഷനിൽ ഉള്ള ആറ് പേർ. ഇതിൽ ഒരാൾ പുറത്തുപോകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഒരാളല്ല, രണ്ട് പേർ വേണമെങ്കിലും പോവാം എന്ന് മോഹൻലാൽ പറയുകയായിരുന്നു.
എപ്പിസോഡിന്റെ അവസാനം ആണ് നോമിനേഷിനെക്കുറിച്ച് മോഹൻലാൽ സംസാരിക്കുന്നത് തീരുമാനം നാളെ അറിയാം എന്നും മോഹൻലാൽ പറയുന്നു. ഇതോടെയാണ് രണ്ട് പേർ പുറത്ത് പോകുമോ എന്ന ആശങ്ക വന്നത്. ആകെ 19 പേരാണ് ബിഗ് ബോസ് വീട്ടിൽ ഉള്ളത്. ഇതിൽ 11 പേരാണ് സേഫ്. നാളെ ഒരാളാണെങ്കിൽ 18 പേർ ഹൗസിൽ ബാക്കിയുണ്ടാകും.
” ഒരാഴ്ചച്ചെ യാത്ര കഴിഞ്ഞ് എട്ട് പേരിൽ നിന്നും ഒരാളോ അതിൽ കൂടുതൽ പേരോ നാളെ ചിലപ്പോൾ പുറത്ത് പോയോക്കാം. ബിഗ് ബോസ് വീടിനുള്ളിലേക്ക് വരുന്നത് പോലെയല്ല പുറത്തേക്ക് പോകുന്നത്. അകത്ത് വരുമ്പോൾ കോൺഫിഡന്റോടെ വന്നിട്ട്, പുറത്തേക്ക് പോകുമ്പോൾ അയ്യോ എനിക്കത് പറ്റില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. നോമിനേഷനിൽ ആരും വരാതിരിക്കില്ല, പക്ഷേ പുറത്ത് പോകാതിരിക്കാന്ഡ എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യമെ നമ്മൽ തീരുമാനിക്കണമെന്നും ലാലേട്ടൻ പറഞ്ഞു. എന്തായാലും പ്രേക്ഷക തീരുമാനം നാളെ അറിയാം. അത് വരെ സമാധാനമായി ഇരിക്കൂവെന്നും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രതീഷിന് ഉൾപ്പെടെ ചില മത്സരാർത്ഥികളെ മോഹൻലാൽ വഴക്ക് പറഞ്ഞിരുന്നു. രതീഷ് പെട്ടി എടുത്ത് പോകാൻ ഇറങ്ങിയ സംഭവത്തെക്കുറിച്ച് മോഹൻലാൽ ചോദിച്ചു. അത് പോലെ ജാൻമണിഗ്യാസിൽ നിന്ന് സിഗരറ്റ് കത്തിച്ച സംഭവത്തെക്കുറിച്ചും ലാലേട്ടൻ ചോദിക്കുന്നുണ്ട്. എന്തിനാണ് വഴക്ക് ഉണ്ടാക്കുന്നതെന്നും ഇമോഷണൽ ആവുന്നതെന്നും സിഗരറ്റ് വിഷയത്തിൽ ജാൻമണിയോട് തർക്കിച്ച സംഭവത്തെക്കുറിച്ച് ലാലേട്ടൻ ചോദിക്കുകയും ചെയ്തിരുന്നു.