തിരുവനന്തപുരം: ഉദയകൃഷ്ണ കഥ എഴുതി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രം ആയി എത്തിയ ആറാട്ടിനെതിരേ തിയെറ്ററുകളില്‍ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി ട്രോളുകളില്‍ നിറഞ്ഞ ആ പച്ച ടീഷര്‍ട്ടുകാരനാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം.
സിനിമയ്ക്ക് എതിരെ നടക്കുന്ന കുപ്രചാരണങ്ങളെ തുറന്നുകാട്ടിയതിന് പിന്നാലെയാണ് പാലക്കാട് സ്വദേശിയായ എഞ്ചിനീയര്‍ സന്തോഷ് മാത്യൂ വര്‍ക്കി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തിന്റെ വേട്ടയാടലിന് ഇരയായത്.
ആറാട്ടിന്റെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ തിയേറ്ററിലെത്തിയ സകല ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുന്നില്‍ പ്രത്യക്ഷപ്പെട്ട് മോഹന്‍ലാല്‍ ചിത്രത്തെ വാനോളം പുകഴ്ത്തിയതിലൂടെയാണ് ഇദ്ദേഹം ട്രോളന്മാരുടെയും പ്രിയപ്പെട്ടവനായി മാറിയത്. ഇതില്‍ തന്നെ ലാലേട്ടന് ആറാടുകയാണ് എന്ന ഡയലോഗ് എല്ലാ മാധ്യമങ്ങളോടും അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.
ചിത്രം പുറത്തിറങ്ങിയ ആദ്യദിവസമായ ഫെബ്രുവരി 18ന് തന്നെ ഈ കടുത്ത മോഹന്‍ലാല്‍ ആരാധകന് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായിരുന്നു. പണം വാങ്ങിക്കൊണ്ട് ആറാട്ടിനെ പ്രൊമോട്ട് ചെയ്യാന്‍ വേണ്ടി തിയേറ്ററിലെത്തിയതാണ് ഇയാള്‍ എന്നായിരുന്നു ആരോപണമുയര്‍ന്നത്. ട്രോളുകളോടും ആരോപണങ്ങളോടും പ്രതികരിക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹം. സന്തോഷ് മാത്യു വര്‍ക്കി എന്നാണ് ഈ മോഹന്‍ലാല്‍ ആരോധകന്റെ പേര്.
കൊച്ചുവര്‍ത്തമാനം എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് ഇദ്ദേഹം മറുപടി പറയുന്നത്. ആറാട്ടില്‍ തനിക്ക് മോഹന്‍ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ടെന്നും ചെറുപ്പം മുതല്‍ താന്‍ ലാലേട്ടന് ആരാധകനാണെന്നും പറയുകയാണ് സന്തോഷ്.
”എനിക്ക് ഫസ്റ്റ്ഹാഫില്‍ ലാലേട്ടന് ആറാടിയ പോലെ ആണ് തോന്നിയത്. ഒരു പ്രത്യേക തരത്തിലുള്ള ആക്ടിങ് ആയാണ് തോന്നിയത്. ഞാന്‍ ചെറുപ്പം മുതലേ മോഹന്‍ലാല്‍ ഫാനാണ്. നാല് വയസു മുതല്‍ തന്നെ. ഞാന്‍ ജനിച്ച വര്‍ഷമാണ് ലാലേട്ടന് സൂപ്പര്‍സ്റ്റാറായത്. രാജാവിന്റെ മകന് സിനിമയിലൂടെ,” സന്തോഷ് പറഞ്ഞു. പണത്തിന് വേണ്ടിയാണ് ഇങ്ങനെ സിനിമയെ പ്രൊമോട്ട് ചെയ്തത്, മദ്യപിച്ചിട്ടായിരുന്നു തിയേറ്ററിലെത്തിയത് എന്നീ ആരോപണങ്ങള്‍ക്കും സന്തോഷ് മറുപടി നല്കി.
”എനിക്ക് അങ്ങനെ പണത്തിന് വേണ്ടി ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ ഫിലോസഫിയില്‍ ബി.എഡ് ചെയ്യുകയാണ്. എനിക്ക് സ്റ്റൈപെന്‍ഡ് കിട്ടുന്നുണ്ട്. എല്ലാ സിനിമയും കാണാറുണ്ട്. ചെറുപ്പം മുതലേ ലാലേട്ടനെ ഇഷ്ടപ്പെടുന്ന ആളാണ്. എനിക്ക് തോന്നിയത് നാചുറലായി ഞാന്‍ പറഞ്ഞു.
മദ്യപാനം പോലുള്ള ഒരു ബാഡ് ഹാബിറ്റും ഇല്ലാത്ത ആളാണ് ഞാന്‍. പലരും പറഞ്ഞിട്ടുണ്ട് ഞാന്‍ നിഷ്കളങ്കനാണെന്ന്. ആ നിഷ്കളങ്കമായ രീതിയില്‍ തന്നെ പറഞ്ഞതാണ്. അല്ലാതെ പ്ലാന്‍ ചെയ്ത് പറഞ്ഞതല്ല,” സന്തോഷ് കൂട്ടിച്ചേര്‍ത്തു. ആറാട്ടിന് മാത്രമല്ല, അടുത്തകാലത്തിറങ്ങിയ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കെതിരെയും ഡീഗ്രേഡിങ് നടക്കുന്നുണ്ട്. ഒടിയന് മുതല്‍. അത് എന്താണെന്ന് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നു, പുള്ളി ഒരു ആര്.എസ്.എസുകാരനാണോ ബിജെപിക്കാരനാണോ അങ്ങനെയുള്ള ചിന്തയില്‍ നിന്നാണ് ഇത് വരുന്നത് എന്ന്.
നരേന്ദ്ര മോദിയെ പുള്ളിക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. പക്ഷെ പുള്ളിക്ക് അങ്ങനെ കക്ഷിരാഷ്ട്രീയമൊന്നുമില്ലെന്നും മോഹന്‍ലാല്‍ സിനിമകള്‍ക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സന്തോഷ് പറഞ്ഞു.
എന്നാല്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് സിനിമയ്ക്ക് എതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനെ ശക്തമായി എതിര്‍ത്ത സന്തോഷ് മാത്യൂ വര്‍ക്കിയെക്കുറിച്ച് അന്വേഷിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരും സോഷ്യല്‍ മീഡിയയും. തിയെറ്ററില്‍ നിന്ന് ചിത്രം കണ്ടിറങ്ങിയവരില്‍ നെഗറ്റീവ് അഭിപ്രായം പറയുന്നവരെ സൂക്ഷമതയോടെ നോക്കുകയും തുടര്‍ച്ചയായി മാധ്യമങ്ങളുടെ മൈക്കിന് മുന്നിലെത്തി ചിത്രം അതിഗംഭീരമാണെന്ന് പറയുകയും ചിത്രത്തിനെതിരേ മനഃപൂര്‍വമായ ഡീ ഗ്രേഡിങ് നടക്കുകയാണെന്നുമാണ് സന്തോഷ് മാത്യൂ വര്‍ക്കി ചെയ്തത്. ഒപ്പം, ലാലേട്ടന് ആര്‍ര്‍റാടുകയാണ് എന്ന അദ്ദേഹത്തിന്റെ ഡയലോഗും ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
എന്നാല്‍, സന്തോഷ് മാത്യൂ വര്‍ക്കി വെറുമൊരു ലാവലേട്ടന് ആരാധകന് മാത്രമല്ല. ഉന്നത വിദ്യാഭ്യാസമുള്ള നിരവധി ബുക്കുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലാണ് പുസ്തക രചന. മോഹന്‍ലാലിനെ സംബന്ധിച്ച് മോഹന്‍ലാല്‍ ദ വെര്‍സിറ്റൈല്‍ ജീനിയസ് ആന്‍ഡ് മെസെഞ്ചര്‍ ഓഫ് ലൗ എന്ന പുസ്തകം അദ്ദേഹം 2009ല്‍ രചിച്ചിരുന്നു. ജെആര്‍എഫ്, നെറ്റ്, ഗേറ്റ് എന്നിവ നേടിയിട്ടുള്ള സന്തോഷ് പ്രായമായ മാതാപിതാക്കളെ നോക്കാന്‍ വേണ്ടി ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടാനുള്ള അവസരം ഒഴിവാക്കി.
പാലക്കാട് സ്വദേശിയാണ് സന്തോഷ്. രാജഗിരി കോളേജില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദവും അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംടെക്കും പാസായിട്ടുണ്ട്. തുടര്‍ന്ന് ഐന്സ്റ്റീന് ടെക്നോളജി എന്ന സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചു. ആളില്ല ലെവല്‍ ക്രോസുകളില്‍ സ്ഥാപിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം ഈ സ്റ്റാര്‍ട്ട്അപ്പ് ആണ് നിര്‍മ്മിച്ചത്. മോട്ടിവേഷന്‍ പുസ്തകങ്ങളാണ് സന്തോഷിന്റെ ഇഷ്ട രചന.
ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച ലാലേട്ടനെയാണ് ആറാട്ടില്‍ കണ്ടെതെന്ന് ഇതിനൊടകം നിരവധി പേര് തുറന്നു പറഞ്ഞു കഴിഞ്ഞു. ഒരു Complete Mass Entertainer ആണ് ആറാട്ട് എന്നാണ്് പ്രേക്ഷകരുടെ വിലയിരുത്തല്‍. ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല ആറാട്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാണാന്‍ കാത്തിരുന്ന ലാലേട്ടനെ ആണ് ആറാട്ടില്‍ കണ്ടതെന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും പ്രതികരിച്ചത്.
- തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നേറ്റം, നേട്ടം കൊയ്ത് കോണ്‍ഗ്രസും സിപിഎമ്മും
- ഹർഷ കൊലപാതകം: സംഘര്‍ഷാവസ്ഥ തുടരുന്നു; 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍;ഹിജാബ് പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി
- ലീഗ് ജനകീയാസൂത്രണവുമായി സഹകരിച്ചത് കുഞ്ഞാലികുട്ടിയുടെ സമീപനം; കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്