നൈനിറ്റാള്‍: ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് മുഹമ്മദ് ഷമി. ജീവിതത്തിലും ഹീറോയായിരിക്കുകയാണ് താരം. വാഹനാപകടത്തില്‍പ്പെട്ടയാളുടെ രക്ഷകനായിരിക്കുകയാണ് ഷമി. ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഗുരുതര സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനും കൂടെയുള്ളവരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ചുവെന്ന് മുഹമ്മദ് ഷമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
ശനിയാഴ്ച നൈനിറ്റാളില്‍ വെച്ചാണ് അപകടമുണ്ടായത്. തന്റെ മുന്നില്‍ ഓടിയിരുന്ന വാഹനം കുന്നിന്റെ സൈഡിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി പറഞ്ഞു. ദൈവം അയാള്‍ക്ക് രണ്ടാം ജന്മം നല്‍കിയെന്നാണ് ഷമി പറയുന്നത്.
ശനിയാഴ്ച നൈനിറ്റാളില്‍ വെച്ചാണ് അപകടമുണ്ടായത്. തന്റെ മുന്നില്‍ ഓടിയിരുന്ന വാഹനം കുന്നിന്റെ സൈഡിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി പറഞ്ഞു. ദൈവം അയാള്‍ക്ക് രണ്ടാം ജന്മം നല്‍കിയെന്നാണ് ഷമി പറയുന്നത്.